Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ്‌ പുത്തൻപള്ളി ആണ്ടുനേർച്ച സമാപിച്ചു


പെരുമ്പടപ്പ്‌ പുത്തൻപള്ളി ആണ്ടുനേർച്ച സമാപിച്ചു

പ്രമുഖ പണ്ഡിതനും സൂഫിയുമായിരുന്ന പുത്തൻപള്ളി കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ ജാറം 112 -ാമത്‌ ആണ്ടുനേർച്ചയ്ക്ക് ഭക്തിനിർഭരമായ കൂട്ടപ്രാർത്ഥനയോടെ സമാപനം.

ഞായറാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെ അന്നദാനം നടന്നു. മഹല്ല് പരിധിയിലെ കുടുംബങ്ങൾക്ക് അന്നദാനം സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ നേരിട്ടും പുറത്തുനിന്ന് എത്തിയവർക്ക് ജാറം പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിൽവെച്ച് അന്നദാനം നടന്നു. മഹല്ല് പ്രസിഡന്റ് അഷറഫ് ചെങ്ങണാത്ത്, സെക്രട്ടറി ഫൈസൽ തെക്കേപ്പുറം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണ വിതരണം. 

വൈകിട്ട് നടന്ന കൂട്ട പ്രാർഥനയോടെ നേർച്ച സമാപിച്ചു.  കേരളത്തിനകത്തും പുറത്തുനിന്നുമായി പ്രാർഥനാസംഗമത്തിൽ പങ്കെടുക്കാനായി ആയിരങ്ങളാണ് ഒത്തുകൂടിയത്. ശൈഖുന ഏലംകുളം ബാപ്പു മുസ്ലിയാര്‍, പുത്തൻപള്ളി മഹല്ല് ഖത്തീബ് ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി എന്നിവർ പ്രാർഥന നേതൃത്വം നൽകി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments