വള്ളം ടീമുകൾക്ക് സ്വീകരണം നൽകുന്നു
2022 ലെ ഓണാഘോഷങ്ങളുടെ ഭാഗമായി പൊന്നാനി താലൂക്ക് ടൂറിസം വാരാഘോഷ കമ്മിറ്റി ബിയ്യം കായലിൽ സംഘടിപ്പിച്ച ആവേശകരമായ വള്ളംകളി മത്സരത്തിൽ മേജർ മൈനർ വിഭാഗത്തിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ വള്ളം ടീമുകൾക്ക് സ്വീകരണം നൽകുന്നു. മാറഞ്ചേരി പഞ്ചായത്തിലെ മുസ്ലിം ലീഗ് വാട്സ്ആപ്പ് കൂട്ടായ്മയായ ഗ്രീൻ മാറഞ്ചേരിയാണ് സ്വീകരണം സംഘടിപ്പിക്കുന്നത്.
ബിയ്യം കായലിൽ സംഘടിപ്പിച്ച നീന്തൽ മാരത്തോണിൽ 40 ഓളം പേരെ പങ്കെടുപ്പിച്ച് 2200 മീറ്റർ നീന്തി ലക്ഷ്യസ്ഥാനത്ത് എത്തിച്ച ഗുഡ് ഹോപ്പ് സ്വിം ബ്രോസ് നീന്തൽ ടീമിനെയും നീന്തൽ താരങ്ങളെയും പരിപാടിയിൽ വെച്ച് ആദരിക്കും. അഡ്വ. എൻ ശംസുദ്ധീൻ എം എൽ എ മുഖ്യാതിഥി ആയിരിക്കും. ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായ അഷ്റഫ് പൂചാമത്തിനെ പരിപാടിയിൽ വച്ച് ആദരിക്കും. ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും.
വാർത്താ സമ്മേളനത്തിൽ അഡ്വ. കെ.എ ബക്കർ,
ഐ.പി അബ്ദുള്ള, കെ.ടി അബ്ദുൽ ഗനി, ടി.കെ അബ്ദുൽ ഗഫൂർ,
കെ.വി റഫീഖ് എന്നിവര്‍ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments