നാഷണൽ ഐടിഐ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവേശനോത്സവം നടന്നു
എടപ്പാൾ നടുവട്ടത്തുള്ള നാഷണൽ ഐടിഐ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022 - 23 അധ്യയന വർഷത്തെ പ്രവേശനോത്സവം ട്രസ്റ്റ് സ്ഥാപക ചെയർമാൻ ഇബ്രാഹിം മുതൂരിന്റെ സാന്നിധ്യത്തിൽ മാനേജിംഗ് ഡയറക്ടർ കെ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അർജുൻ, മാനേജർ ശ്രീനിവാസൻ, വാർഡ് മെമ്പർ ഫസീല സജീബ് എന്നിവർ സംസാരിച്ചു. ദിലീപ് മാസ്റ്റർ എടപ്പാൾ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് നടത്തി. കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഓട്ടോമൊബൈൽ എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ എൻജിനീയറിംഗ്, എ/സി & റഫി ജനറേഷൻ എൻജിനീയറിംഗ്, ഫയർ & സേഫ്റ്റി എൻജിനീയറിംഗ്. NCVT യുടെ ഇലക്ട്രീഷൻ, ഡ്രാഫ്റ്റ് മാൻ സിവിൽ എഞ്ചിനീയറിംഗ് എന്നീ കോഴ്സുകളുടെ ഉദ്ഘാടനമാണ് ഇന്ന് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നത്. പ്രവേശനം നേടിയ നൂറോളം വിദ്യാർത്ഥികൾ സന്നിദ്ധരായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments