Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് പുത്തൻപള്ളി ആണ്ട് നേർച്ചക്ക് തുടക്കമായി


പെരുമ്പടപ്പ് പുത്തൻപള്ളി ആണ്ട് നേർച്ചക്ക് തുടക്കമായി


പെരുമ്പടപ്പ് പുത്തൻപള്ളി ആണ്ട് നേർച്ചക്ക് ഇന്ന് രാവിലെ 10 മണിക്ക് സമൂഹ സിയാറത്തോടെ തുടക്കമായി. ശൈഖ് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ 112-ാം ആണ്ടുനേർച്ച ഇന്ന് മുതൽ ഈ മാസം 25 വരെ അഞ്ച് ദിവസങ്ങളിലായാണ് നടക്കുന്നത്. ഇന്ന് രാത്രി ഏഴിന് നടക്കുന്ന സമ്മേളനം
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.

എം.വി ഇസ്മായിൽ മുസ്ലിയാർ അനുഗ്രഹഭാഷണവും 
മുനീർ ഹുദവി വിളയിൽ മുഖ്യപ്രഭാഷണവും നടത്തും. 

ഇന്ന് രാവിലെ 10ന് നൂണക്കടവ്, കുറുമ്പത്തേൽ, പുത്തൻപള്ളി മഖാമുകളിൽ നടന്ന സമൂഹ സിയാറത്തിന് മഹല്ല് ഖത്തീബ് ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, എ.പി അബ്ദുല്ലക്കുട്ടി അൽകാമിലി നേതൃത്വം നൽകി.

പുത്തൻപള്ളി മഹല്ല് പ്രസിഡൻ്റ് അഷറഫ് ചങ്ങനാത്ത്, ജനറൽ സെക്രട്ടറി ഫൈസൽ തെക്കേപ്പുറം, കമ്മറ്റി അംഗം ഷബീർ ചിറ്റോത്തയിൽ, ഷക്കീർ വീട്ടിലവളപ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

വ്യാഴാഴ്ച ഉച്ചക്ക് 2.30 ന് ലഹരി വിരുദ്ധ ബോധവത്കരണവും രാത്രി ഏഴിന് സനദ് ദാനവും നടക്കും. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. എം.ടി അബ്ദുല്ല മുസ്ലിയാർ അനുഗ്രഹഭാഷണം നടത്തും. 

8.30 ന് നടക്കുന്ന സ്വലാത്ത് മജ്ലിസിന് മാനു തങ്ങൾ വല്ലപ്പുഴ നേതൃത്വം നൽകും. ജലീൽ റഹ്മാനി മുഖ്യപഭാഷണം നടത്തും. 23 ന് ഏഴിന് അനുസ്മരണ സമ്മേളനം, 24 ന് ഏഴിന് സാംസ്കാരിക സമ്മേളനം എന്നിവ നടക്കും. 25 ന് ദുആസമ്മേളനത്തോടെ സമാപിക്കും.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments