മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ തുറുവാണം ദ്വീപ് വാതകശ്‌മശാനം നാടിനു സമർപ്പിച്ചു
മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ തുറുവാണംദ്വീപ് വാതകശ്‌മശാനം നാടിനു സമർപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ ഉദ്‌ഘാടനംചെയ്തു. ജില്ലാപഞ്ചായത്തംഗം എ.കെ. സുബൈർ അധ്യക്ഷതവഹിച്ചു.
2014 -15 വാർഷിക പദ്ധതിപ്രകാരം 30 ലക്ഷം രൂപയും ഗ്രാമപ്പഞ്ചായത്തിന്‍റെ 15 ലക്ഷം രൂപയും ചെലവിട്ട് ആധുനികസൗകര്യങ്ങളോടെ വാതകശ്‌മശാനം നിർമിക്കുകയായിരുന്നു.
സ്മശാനത്തിന്റെ ഉദ്ഘാടനം ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ അധ്യക്ഷതയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി എം കെ റഫീഖ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീറ ഇളയേടത്തിന് ചാവി നൽകിക്കൊണ്ട് നിർവ്വഹിച്ചു
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് Adv. ഇ സിന്ധു മുഖ്യഅതിഥിയായിരുന്നു ബ്ലോക്ക് പഞ്ചായത്ത് അംഗം നൂറുദ്ദീൻ പോഴത്ത്, കെ സി ശിഹാബ് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ നേർന്നു ചടങ്ങിൽ ഹരിത കർമ്മ സേന അംഗങ്ങളെ ആദരിച്ചു രാഷ്ട്രീയ പാർട്ടി പ്രതിനിധികളും തൊഴിലുറപ്പ് തൊഴിലാളികളും ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിന് വാർഡ് അംഗം സംഗീത രാജൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments