വർഷവും തീയതിയും ഏതുമാകട്ടെ ദിവസമേതെന്ന് യമീൻ പറയും.
നിങ്ങൾക്ക് ഏത് വർഷത്തെ ഏത് തിയതിയും മനസിലുറപ്പിച് ചോദിക്കാം ആ ദിവസം ഏതാണെന്ന്. ഏവരെയും അമ്പരപ്പിച്ചുകൊണ്ടുള്ള കൃത്യമായ ഉത്തരമാണ് മുഹമ്മദ് യമീൻ സമ്മാനിക്കുക. പൊതു വേദികളിൽ ജനപ്രതിനിധികളെയും സാംസ്കാരിക നായകരെയും ഞെട്ടിക്കുന്ന യമീൻ എങ്ങനെയാണ് ഈ കഴിവ് സ്വായത്തമാക്കിയതെന്ന് അനിർവ്വചനീയമാണ്. പ്രമുഖ സൈക്കോളജിസ്റ്റ് സിതാര ഷമീം, കായിക അധ്യാപകൻ ആനിഫ് മാസ്റ്റർ എന്നിവരാണ് യമീൻ എന്ന കഴിവ് തിരിചറിഞ്ഞ് പരിപോഷിപ്പിച്ചത്. മുഹമദ് യമീൻ നാടിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. എരമംഗലം സി.എം.എം.യു.പി. സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് യമീൻ മാറഞ്ചേരി സ്വദേശികളായ മുഹമ്മദ് യൂസഫ് സീമ ദമ്പതികളുടെ മകനാണ് ചരിത്രത്തിൽ ഇടം നേടിയ പല ദിനങ്ങളും തങ്ങളന്വേഷിക്കുന്ന ജൻമദിനങ്ങളും നിഷ്പ്രയാസമാണ് യമീൻ കണ്ണടച് വിരലിൽ ചില കണക്കുകൾ സൃഷ്ടിച്ച് സംശയങ്ങൾ തീർത്തു നൽകുന്നത്. യമീൻ പറയുന്ന ഉത്തരം തെറ്റാണെന്ന് നൂതന സാങ്കേതിക വിദ്യകൾ വഴി പരിശോധന നടത്തി സ്ഥിരീകരിക്കുന്ന സമയം ഒരു വിജയിയുടെ പുഞ്ചിരിയോടെ യമിൻ വേദിയിലുണ്ടാകും. നിരവധി പ്രമുഖരാണ് പ്രശംസയുമായി യമിനെ കാണാനായി എത്തുന്നത്. മാനസികമായ പ്രതികൂല അവസ്ഥ നേരിടുന്ന വിദ്യാർത്ഥിയാണെങ്കിൽ കൂടി മുഹമ്മദ് യമീൻ നേടിയ കഴിവുകൾ ലോകം കീഴടക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments