Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ലൈസൻസ് ലോൺ സബ്‌സിഡി മേള സംഘടിപ്പിച്ചു


വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ലൈസൻസ് ലോൺ സബ്‌സിഡി മേള സംഘടിപ്പിച്ചു


വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൽ 2022 - 2023 സംരംഭ വർഷത്തിൻ്റെ ഭാഗമായി , സംരംഭകർക്കുള്ള ലോൺ ലൈസൻസ് സബ്‌സിഡി മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കല്ലാട്ടേൽ ഷംസു , ഉദ്ഘാടനം നിർവഹിച്ചു . ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംസി റമീസ് അധ്യക്ഷത അധ്യക്ഷത വഹിച്ചു .

വെളിയങ്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. കെ. രാജൻ സ്വാഗതം 
പറഞ്ഞ ചടങ്ങിൽ 
ആരോഗ്യ - വിദ്യഭ്യാസ സ്റ്റാൻ്റിംഗ്‌ കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര , ഗ്രാമ പഞ്ചായത്ത് അംഗം അബു താഹിർ തുടങ്ങിയവർ ആശംസകൾ നേർന്നു. 

ചടങ്ങിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സംരംഭകർക്ക് ലോൺ സാംഗ്ഷൻ ലെറ്റർ , സെൻട്രൽ 
ഗവണ്മെന്റ് എം.എസ്.എം. ഇ. " ഉദ്യം " രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .  

പെരുമ്പടപ്പ് ബ്ലോക്ക് വ്യവസായ ഓഫീസർ ജുവൈരിയ റിപ്പോർട്ട് അവതരിപ്പിച്ചു . സംരംഭക
രുമായി ഇസാഫ് ബാങ്ക് മാനേജർ ലിജോ , സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ അലോഷ്യസ് മാത്യൂസ് , സാമ്പത്തിക സാക്ഷരത കേന്ദ്രം കോർഡിനേറ്റർ പ്രബിത, ഷബ്ന തുടങ്ങിയവർ ലോണുകളെ കുറിച്ചും വ്യത്യസ്തങ്ങളായ പദ്ധതികളെ കുറിച്ചും സംസാരിച്ചു . വ്യവസായ വകുപ്പ് പ്രതിനിധികൾ പരിപാടിയുടെ ഏകോപനം നടത്തി. ഗ്രാമ പഞ്ചായത്ത് വ്യവസായ വകുപ്പ് ഇൻ്റേൺ അർഷിദ മൊയ്തീൻ നന്ദി പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments