പൊന്നാനിയിൽ നങ്കൂരമിട്ടിരുന്ന ബോട്ട് കത്തി നശിച്ചു
മത്സ്യ ബന്ധനം കഴിഞ്ഞ് തിരികെയെത്തി പുതിയ വാർഫിന് സമീപം നങ്കൂരമിട്ടിരുന്ന ബോട്ട് കത്തി നശിച്ചു പൊന്നാനി സ്വദേശി എ. കെ. അബ്ദുള്ള കുട്ടിയുടെ ഉടമസ്ഥയിൽ ഉള്ള ഭാരത് എന്ന ഫിഷിംഗ് ബോട്ടാണ് കത്തി നശിച്ചത്.
ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സും, നാട്ടുകാരും കോസ്റ്റൽ പോലീസും നിരന്തരം ശ്രമിച്ചാണ് തീ അണച്ചത്. തീ പടർന്നതിൻ്റെ കാരണം വ്യക്തമായിട്ടില്ല. ബോട്ടിൽ വെച്ച് തൊഴിലാളികൾ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കായി തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം നേരിട്ടതായി ബോട്ടുടമ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments