ലഹരി വിമുക്ത പാലപ്പെട്ടിക്കായി വെൽഫെയർ കമ്മിറ്റി നിവേദനം നൽകി
പാലപ്പെട്ടി മേഖലയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും അതേ തുടർന്നുള്ള പ്രശ്നങ്ങളും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഇതിനെ തടയിടുന്നതിന്റെ ഭാഗമായി പാലപ്പെട്ടി വെൽഫെയർ കമ്മിറ്റി ആരംഭിക്കുന്ന ലഹരി വിമുക്ത പാലപ്പെട്ടി എന്ന ക്യാമ്പയിൻ തുടക്കം കുറിക്കുന്നതിന്റെ ഒന്നാം ഘട്ടം എന്ന നിലയിൽ പാലപ്പെട്ടി മഹല്ല് ജമാഅത്ത് കമ്മിറ്റിയിലേക്ക് നിവേദനം കൊടുത്തു.
വെൽഫെയർ കമ്മറ്റി പ്രസിഡണ്ട് നൂറുദ്ദീൻ കെ എം മഹല്ല് കമ്മിറ്റി സെക്രട്ടറി റസാഖ് മറ്റ് അംഗങ്ങൾക്കും മുമ്പാകെ പ്രസിഡണ്ട് ഇമ്പായി ഹാജിക്ക് കൈമാറി.
വെൽഫെയർ കമ്മിറ്റി അംഗങ്ങളായ കാസിം, മെഹറലി, ഹസ്സൻ ഖനി, ഫർഷാദ്, ഷറഫുദ്ദീൻ, എന്നിവർ സന്നിഹിതരായിരുന്നു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments