Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അയിരൂരിൽ കൊയ്ത്തുൽസവം നടന്നു.


പെരുമ്പടപ്പ് പഞ്ചായത്തിൽ ഏതാണ്ട് 30 വർഷത്തോളം വിരിപ്പ് നെൽകൃഷി ചെയ്യാതെ കിടന്നിരുന്ന അയിരൂർ കുട്ടാടൻ പാടം പാട ശേഖരത്തിൽ 80 സെന്റ് പാട്ടത്തിനെടുത്ത് കർഷകരായ അയിരൂർ മുഹമ്മദാലി, ദീപു കുന്നംവീട്ടിൽ, അൻവർ പുലാക്കൽ,ഹമീദ് ചിയാന്നൂർ എന്നിവർ വിജയകരമായി നെൽകൃഷി ചെയ്തു. അതിന്റെ വിളവെടുപ്പ് കൊയ്‌ത്തുത്സവം ഉത്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക്‌ പ്രസിഡന്റ് അഡ്വ:സിന്ധു നിർവഹിച്ചു.

അടുത്ത വർഷം മുതൽ വ്യാപകമായി വിരുപ്പ് നെൽകൃഷി നടപ്പാക്കാനുള്ള പദ്ധതികൾ കൊണ്ടു വരുമെന്ന് അഡ്വ. സിന്ധു പറഞ്ഞു. കർഷകനും അഗ്രോ സർവീസ് സെന്റർ ട്രഷററുമായ അയിരൂർ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. തവനൂർ കാർഷിക കോളേജിലെ ഡോ:അബ്ദുൾ ഹക്കീം മുഖ്യാതിഥിയായിരുന്നു.

 പെരുമ്പടപ്പ് കൃഷി ഭവനിലെ കൃഷി സീനിയർ അസിസ്റ്റന്റ് ബാലകൃഷ്ണൻ, മാധ്യമ പ്രവർത്തകനും കർഷകനുമായ ഫാറൂഖ് വെളിയങ്കോട് , പ്രൊഫ:ആനകത്ത് ബേബി,അഗ്രോ സർവീസ് സെന്റർ വൈസ് പ്രസിഡന്റ് ഹമീദ് ചിയാനൂർ, സെക്രട്ടറി അൻവർ പുലാക്കൽ,രമേശ്‌ കെ. തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ദീപു കുന്നംവീട്ടിൽ നന്ദി പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments