യൂത്ത് കോൺഗ്രസ് മാറഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി തഹസീൽദാർക്കു പരാതി നൽകി
മാറഞ്ചേരി വില്ലേജ് ഓഫീസിൽ രാഷ്ട്രീയക്കാർക്ക് വേണ്ടി സ്ഥിരമായി വില്ലേജ് ഓഫീസറെ നിയമിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് മാറഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി തഹസീൽദാർക്കു പരാതി നൽകി. ഉടൻ സ്ഥിരമായി വില്ലേജ് ഓഫീസറെ നിയമിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ ജനകീയസമരവുമായി മുന്നോട്ട് വരുമെന്നും യൂത്ത് കോൺഗ്രസ് മാറഞ്ചേരി മണ്ഡലം പ്രസിഡന്റ് ശ്യാം പ്രസാദ് പറയരിക്കൽ പറഞ്ഞു.യൂത്ത് കോൺഗ്രസ് പൊന്നാനി ബ്ലോക്ക് സെക്രട്ടറി ബജിത്ത് കുമാർ, മാറഞ്ചേരി മണ്ഡലം സെക്രട്ടറിമാരായ ഷൌക്കത്ത് വടമുക്ക്,ജിനീഷ്, ശരത്ത്,നജീബ്, ജിബിൻലാൽ . നിസാർ, പൊന്നാനി മണ്ഡലം പ്രസിഡന്റ് ദർവേഷ്, പ്രവാസി കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് കാദർ ഏനു എന്നിവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments