എൻവിഷൻ ഖുർആൻ ക്വിസ് വിജയികളെ അനുമോദിച്ചു
മാറഞ്ചേരി പഞ്ചായത്ത് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രവാസി കൂട്ടായ്മ എൻവിഷൻ മാറഞ്ചേരി സംഘടിപ്പിച്ച ഓൺലൈൻ ഖുർആൻ ക്വിസ് മത്സര വിജയികൾക്കുള്ള മോമെന്റോയും സമ്മാനങ്ങളും വിതരണം ചെയ്തു .മാറഞ്ചേരി ക്രസന്റ് വിമൻസ് അക്കാദമിയിൽ നടന്ന ചടങ്ങിൽ സയ്യിദ് സീതിക്കോയ തങ്ങൾ , സുബൈർ ബാഖവി , അബ്ദുൽ ഗഫൂർ പയ്യപ്പുള്ളി , ശുകൂർ മാസ്റ്റർ , ശകീർ പൂളക്കൽ ,നിഷാബ് നാലകം , അബ്ദുൽ ഹകീം തറയിൽ ,റസാഖ് കോടഞ്ചേരി ,ശറഫുദ്ധീൻ നീറ്റിക്കൽ തുടങ്ങിയവർ പങ്കെടുത്തു .
വായനയെ പ്രോൽസാഹിപ്പിക്കുക ,കാലിക പ്രസക്തമായ പുസ്തകങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി കഴിഞ്ഞ മൂന്നു വർഷമായി എൻവിഷൻ നടത്തുന്ന വൈജ്ഞാനിക മത്സരങ്ങളുടെ ഭാഗമായാണ് ഖുർആൻ ക്വിസ് സംഘടിപ്പിച്ചത് .പൊന്നാനി താലൂക് പരിധിയിലുള്ള ഏകദേശം 300 ൽ അധികം ആളുകൾ മത്സരത്തിൽ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments