കെ എസ് ടി യു ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരും ശമ്പളവും നൽകി സാമൂഹ്യനീതി ഉറപ്പാക്കണമെന്നും മതേതര വിദ്യാഭ്യാസം തകർക്കാനുള്ള നീക്കം കേരളീയ സമൂഹം ഒറ്റക്കെട്ടായി ചെറുക്കുമെന്നും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി പറഞ്ഞു. മെഡി സെപ് അപാകതകൾ പരിഹരിക്കുക, ഉച്ചഭക്ഷണ ഫണ്ട് കാലോചിതമായി വർദ്ധിപ്പിക്കുക, ഡി.എ.കുടിശ്ശിക നൽകുക, പങ്കാളിത്ത പെൻഷൻ നിറുത്തുലാക്കുക , പാഠ്യപദ്ധതി പരിഷ്കരണത്തിലെ ഒളിയജണ്ടകൾ തിരുത്തുക ,അധ്യാപക തസ്കിയ നിർണയത്തിൽ ഹൈസ്ക്കൂളിൽ നിന്ന് എടുത്ത് കളഞ്ഞ ഒന്ന്:40 അനുപാതം പുനർനിർണയിക്കണമെന്നും ഉപരിപഠനത്തിന് എല്ലാ വിദ്യാർത്ഥികൾക്കും അവസരമൊരുക്കുക തുടങ്ങി വിദ്യാഭ്യാസ രംഗത്ത് അടിയന്തിരമായി പരിഹാരം കാണേണ്ട വിഷയങ്ങളിൽ തീർപ്പുകൽപിക്കണമെന്നാവശ്യപ്പെട്ട് കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ തിരൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.
മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദു റഹിമാൻ രണ്ടത്താണി പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു..കെ. എസ്. ടി യു സംസ്ഥാന ജനറൽ സെക്രട്ടറി എം. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് പി . അബൂബക്കർ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി വി.എ. ഗഫൂർ, ജില്ലാ ഭാരവാഹികളായ ഇ.പി.എ. ലത്തീഫ്, ജലീൽ വൈരങ്കോട്, സി. അബ്ദുറഹിമാൻ, ടി.സി. സുബൈർ, സി.ടി.ജമാലുദ്ധീൻ വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായ പി. മുഹമ്മദ് സുധീർ , സാദിഖലി ചീക്കോട്, കെ. സയ്യിദ് ഇസ്മായിൽ, മുസ്തഫ വളാഞ്ചേരി, സി. യാസർ അറഫാത്ത്, ഹഫ്സത്ത് അടിയാട്ടിൽ, എം. നൂറുൽ അമീൻ ഉപജില്ല ഭാരാഹികളായ ടി .പി .സുബൈർ ,പി .റഫീഖ് ,യൂനസ് മയ്യേരി, സാജിദ് ഇരിമ്പിളിയം, വി.കെ.ശബീർ, സഫ് വാൻ മംഗലം, കെ.ഇ. കാസിം, എ.മുഹമ്മദ് , പി.ജെ. അമീൻ, മുസ്തഫ പല്ലാർ, കെ. ആബിദ, പി. ആയിഷ ബീഗം എന്നിവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments