Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി ക്രസന്റ് വിമൺസ് അക്കാദമി പ്രവേശനോത്സവ് സംഘടിപ്പിച്ചു



മാറഞ്ചേരി ക്രസന്റ് വിമൺസ് അക്കാദമി പ്രവേശനോത്സവ് സംഘടിപ്പിച്ചു.


മാറഞ്ചേരി: മാറഞ്ചേരി ക്രസന്റ് വിമൺസ് അക്കാദമി പ്രവേശനോത്സവ് സംഘടിപ്പിച്ചു. മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് കാലി കമായ ഇടപെടലുകൾ നടത്താൻ പെൺകുട്ടികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന അക്കാദമിയുടെ .ഈ വർഷത്തെ പ്ലസ് വൺ ഡിഗ്രി ക്ലാസുകളുടെ ആരംഭം കുറിച്ചു കാമ്പസിൽ വെച്ച് നടന്ന പ്രോഗ്രാം എസ്.വൈ.എ സ് മലപ്പുറം വെസ്റ്റ് ജില്ലാ ഫിനാൻസ് സെക്രട്ടറി സയ്യിദ് സീതിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പുതിയ കാലത്ത് വിദ്യാത്ഥികളുടെ ദൗത്യത്തെ കുറിച്ച് മുഖ്യപ്രഭാഷണം നടത്തിയ വെളിയങ്കോട് ഖാളി ഹംസ സഖാഫി ഉൽബോധിപ്പിച്ചു. പയ്യപ്പുളി അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. ക്രസന്റ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൾ മുസ്തഫ എഎം, , അക്കാദമി പ്രിൻസിപ്പാൾ പിടി ശുക്കൂർ അബ്ദുല്ല, എസ് വൈ .എസ് മാറഞ്ചേരി സർക്കിൾ പ്രസിഡണ്ട് സുബൈർ ബാഖവി എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. സക്കീർ പൂളക്കൽ,അശ്റഫ് വെള്ളൂർ, ഹകീം തറയിൽ , ശറഫുദ്ധീൻ നീറ്റിക്കൽ , റസാഖ് കോടഞ്ചേരി, ശൗക്കത്തലി നിസാമി, സിറാജുദ്ദീൻ ബുഖാരി സംബദ്ധിച്ചു.

എൻ വിഷൻ മാറഞ്ചേരിയും ക്രസന്റ് വിമൺസ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ഓൺലൈൻ ഖുർആൻ ക്വിസ് മത്സര വിജയികളെ ചടങ്ങിൽ വെച്ച് അനുമോദിച്ചു.

 വനിതാ വിദ്യാഭ്യാസ ശാക്തീകരണ രംഗത്ത് പുത്തൻ പ്രതീക്ഷയായി ഉയർന്നു വരുന്ന സ്ഥാപനത്തിൽ നിലവിൽ പ്ലസ് വൺ , പ്ലസ് ടു, ഡിഗ്രി ( ബി എ, ഇംഗ്ലീഷ് , B.Com) എന്നിവക്കൊപ്പം ധാർമിക വിദ്യാഭ്യാസം കൂടി നൽകി വരുന്നു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments