Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വിദ്യാലയങ്ങൾക്ക് ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ ഫർണിച്ചറുകൾ നൽകി


വിദ്യാലയങ്ങൾക്ക് ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ ഫർണിച്ചറുകൾ നൽകി

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മാറഞ്ചേരി ഡിവിഷനിലെ ഹയർ സെക്കൻഡറി സ്കൂൾളായ വെളിയങ്കോട്, പാലപ്പെട്ടി ,മുക്കാല വിദ്യാലയങ്ങൾക്ക് +2അധിക ബാച്ച് അനുവദിച്ചതിന്റെ അടിസ്ഥാനത്തിൽ പുതിയ ക്ലാസ് റൂമുകളും ബാത്റൂമും ഒരുക്കുനത്തിനൊടൊപ്പം അടിസ്ഥാനസൗകര്യം എന്നതിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് പഠിക്കാൻ ആവശ്യമായ ആദ്യഘട്ട ഫർണിച്ചറുകൾ ജില്ലാ പഞ്ചായത്ത് വിതരണം ചെയ്തു.

വിതരണ ഉൽഘാടനം ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു
പാലപ്പെട്ടിസ്കൂളിൽ പി ടി എ പ്രസിഡന്റ് ഇ. കെ ഇസ്മായിൽ, എച്ച് എം ദീപാഞ്ജലി, പ്രിൻസിപ്പൽ ഇൻചാർജ് മാലതി ടീച്ചർ തുടങ്ങിയവർ ഫർണിച്ചറുകൾ ഏറ്റുവാങ്ങി 


വെളിയങ്കോട് സ്കൂളിൽ പി ടി എ പ്രസിഡന്റ് നിഷാദ്, എച്ച് എം അനിൽകുമാർ, പ്രിൻസിപ്പൽ നൂർമുഹമ്മദ് തുടങ്ങിയവരും മുക്കാല സ്കൂളിൽ പ്രിൻസിപ്പൽ രമാദേവി, എച്ച് എം സരസ്വതി,പി ടി എ വൈ: പ്രസിഡന്റ് ശിവദാസൻ തുടങ്ങിയവരും ഏറ്റുവാങ്ങി.

 വിദ്യാലയങ്ങളെ മാതൃക വിദ്യാലയങ്ങളാക്കി ഉയർത്താൻ പൊതുസമൂഹത്തിന്റെ സഹകരണം ഉണ്ടാകണമെന്ന് ഡിവിഷൻ മെമ്പർ അഭ്യർത്ഥിച്ചു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments