കർഷക സംഘം പൊന്നാനി ഏരിയ സമ്മേളനം നടന്നു
കാർഷിക മേഖലക്ക് ഏറെ പ്രയോജനകരമായ ഭാരതപുഴ, ബീയംകായൽ സംയോജിത കനാൽ ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് കർഷക സംഘം പൊന്നാനി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു
ടി വൈ അരവിന്ദാക്ഷൻ- ചൈത്ര ഉണ്ണി നഗറിൽ(പനമ്പാട് സ്കൂൾ) നടന്ന സമ്മേളനം കർഷക സംഘം ജില്ലാ പ്രസിഡൻ്റ് പി ജ്യോതി ഭാസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് വാസുദേവൻ നമ്പൂതിരി അധ്യക്ഷനായി. പി അശോകൻ രക്തസാക്ഷി പ്രമേയവും പി മുരളീധരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഏരിയ സെക്രട്ടറി വി രമേഷ് പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു.
വാസുദേവൻ നമ്പൂതിരി, വി ബി നൂറുദ്ധീൻ, ഷാലിപ്രദീപ് എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സംസ്ഥാന കമ്മിറ്റി അംഗം രജീഷ് ഊപ്പാല, ഇ രാജഗോപാലൻ, ടി കെ അലവി കുട്ടി, ഇ ഉണ്ണികൃഷ്ണൻ, പ്രിയ പ്രസാദ്, ടി സുഭാഷ്, കെ ബൈജു എന്നിവർ സംസാരിച്ചു. എ പി വാസു സ്വാഗതവും, പി മുരളീധരൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
പി മുരളിധരൻ(പ്രസിഡണ്ട്)
എ അബ്ദുൾ സലാം, ബിനു നെല്ലിക്കൽ (വൈസ് പ്രസിഡൻ്റ്)
വി രമേഷ്(സെക്രട്ടറി)
സുനിൽ കരാട്ടേൽ, ഷാലി പ്രദീപ്(ജോ. സെക്രട്ടറി).
ഞായറാഴ്ച വൈകീട്ട് 4ന് മുക്കാലയിൽ നിന്ന് ആരംഭിക്കുന്ന കർഷകരുടെ പ്രകടനം മാറഞ്ചേരി സെൻ്ററിൽ സമാപിക്കും തുടർന്ന് നടക്കുന്ന പൊതുയോഗം കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗവും തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ പി കെ ഡേവിഡ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments