Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കേരള കർഷക സംഘം പെരുമ്പടപ്പ് പഞ്ചായത്ത്‌ സമ്മേളനം നടന്നു


കേരള കർഷക സംഘം പെരുമ്പടപ്പ് പഞ്ചായത്ത്‌ സമ്മേളനം നടന്നു


കേരള കർഷക സംഘം പെരുമ്പടപ്പ് പഞ്ചായത്ത്‌ സമ്മേളനം പാറമ്മൽ അഹമ്മദ് നഗറിൽ അയിരൂർ സൗത്ത് സമാപിച്ചു .വി. ബി. നൂറുദ്ധീൻ സ്വാഗതം പറഞ്ഞു.സംസ്ഥാന കമ്മറ്റിഅംഗം രജീഷ് ഉപ്പല ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ  ഷെൽജി അനുശോചന പ്രമേയവും, ഷാജി പങ്ങം രക്തസാക്ഷി പ്രമേയവും, വി ബി നൂറുദ്ദീൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എസ്. എസ്. എൽ സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ മുസ്തഫ ഫലകങ്ങൾ നൽകി അനുമോദിച്ചു. മുതിർന്ന കർഷകരെ സിപിഐഎം ഏരിയ സെന്റർ അംഗം ഈ ജി നരേന്ദ്രൻ പൊന്നാട അണിയിച്ച് ആദരിച്ചു.ഉന്നത വിജയം നേടിയ പ്ലസ് ടു  വിദ്യാർത്ഥികളെ  എൽ സി സെക്രട്ടറി സുനിൽ മാഷ് ഫലകങ്ങൾ നൽകി അനുമോദിച്ചു. കർഷകസംഘം ജില്ലാ  കമ്മിറ്റി അംഗം വാസുദേവൻ നമ്പൂതിരി സംഘടനാ റിപ്പോർട്ട് വെച്ച സമ്മേളനത്തിൽ  എഎച്ച് നവാസ് അധ്യക്ഷനായി. സുനിൽ കാരാട്ട് യിൽ, ബിനു നെല്ലിക്കൽ, അശോകൻ, കെ മനാഫ്  തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. 


പുതിയ ഭാരവാഹികളായി വി. ബി. നൂറുദ്ദീൻ (സെക്രട്ടറി), മുസ്തഫ പാറമ്മൽ (പ്രസിഡന്റ്), ഷുക്കൂർ കൊയ്യകട്ടിൽ (ട്രഷറർ) മുംതാസ്, ഫൈസൽ ബാവ  (വൈസ് പ്രസിഡന്റുമാർ), ഷൽജി, ശരീഫ് (ജോയിങ് സെക്രട്ടറിmaar) ഉൾപ്പെടെ 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.


തീരദേശമേഖലയിലെ പ്രധാന കൃഷിയായ രാമച്ചത്തെ ഔഷധ സസ്യമായ അംഗീകരിക്കുവാൻ കേരള ഗവൺമെന്റ് നോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


കോടത്തൂർ അയിരൂർ പാട ശേഖരത്തിലേക്ക്  നെൽകൃഷിക്കു ആവശ്യമായ ജലം പെരുമ്പടപ്പ് പഴഞ്ചിറ കോൾ പാടത്ത് നിന്ന് ഒഴുക്കിവിടുന്ന വെള്ളം  അയിരൂർ പാട് ശേഖരത്തിലേക്ക് പമ്പ് ചെയ്യുവാൻ വേണ്ടുന്ന സത്വര നടപടികൾ സ്വീകരിക്കുവാൻ മറ്റൊരു പ്രമേയത്തിലൂടെ ഗവൺമെന്റിനോട്‌ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിൽ കർഷകർക്കുള്ള പച്ചക്കറിവിത്ത് വിതരണം ചെയ്തു.

ഷുക്കൂർ ക്ഷീരബലം നന്ദിപറഞ്ഞു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments