'' ഓർമ്മപെയ്ത്ത് '' ലോഗോ പ്രകാശനം ചെയ്തു.
മാറഞ്ചേരി: മാറഞ്ചേരി ഗവ. ഹയർസെക്കണ്ടറി സ്കൂൾ ''സഹപാഠി'' പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ സെപ്തംബർ നാലിന് നടത്തുന്ന സമ്പൂർണ്ണ അദ്ധ്യാപക-വിദ്യാർത്ഥി സംഗമമായ ''ഓർമ്മപെയ്ത്തിന്റെ'' ലോഗോ പ്രകാശനം സ്കൂളിലെ പൂർവ്വ വിദ്യർത്ഥിയും കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ ചെയർമാനുമായ അഡ്വ എംകെ സക്കീർ നിർവ്വഹിച്ചു. ലോഗോ ഡിസൈൻ ചെയ്തത് തവനൂർ സ്വദേശി പ്രവീൺ പുതുശേരിയാണ്
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജനറൽ കൺവീനർ കൃഷ്ണകുമാർ മാസ്റ്റർ അദ്ധ്യക്ഷനായി.
മാറഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ്, വാർഡ് മെമ്പർമാരായ ടി. മാധവൻ, ഷിജിൽ മുക്കാല, അഡ്വ. കെ.എ ബക്കർ, ഇസ്മായിൽ മാസ്റ്റർ, ഖദീജ മൂത്തേടത്ത്, സെയ്ദ് പുഴക്കര, ബഷീർ കൊട്ടിലിങ്ങൽ എന്നിവർ സംസാരിച്ചു.
ജമാൽ പനമ്പാട് ലോഗോ മത്സര ജൂറിറിപ്പോർട്ട് അവതരണവും നടത്തി.
മീഡിയ കമ്മറ്റി ജോ.കൺവീനർ രമേഷ് അമ്പാരത്ത് സ്വാഗതവും ഇബ്രാഹിം മാസ്റ്റർ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments