വേറിട്ട അനുഭവങ്ങൾ പുതുതലമുറയ്ക്ക് കൈമാറിക്കൊണ്ട് ജിഎച്ച്എസ്എസ് വെളിയംകോട്
ചിങ്ങം ഒന്ന് കർഷകദിനം,വേറിട്ട അനുഭവങ്ങൾ പുതുതലമുറയ്ക്ക് കൈമാറിക്കൊണ്ട് ജിഎച്ച്എസ്എസ് വെളിയംകോട്. ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കർഷക ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അനിൽകുമാർ കെ അധ്യക്ഷനായിരുന്ന യോഗത്തിൽ,ഹരിത ക്ലബ് കൺവീനർ ശ്രീമതി ജയശ്രീ കെ സ്വാഗതമര്‍പ്പിച്ച് സംസാരിച്ചു.
കർഷകൻ ശ്രീ അയിരൂർ മുഹമ്മദാലിയുടെ നേതൃത്വത്തിൽ നടന്ന കാർഷിക പഠന ക്ലാസ് വിദ്യാർത്ഥികൾക്ക് ഒട്ടേറെ കർഷക അറിവുകൾ പകരുന്നതായി. ക്ലാസ്സിൽ കൃഷിക്കു ഗ്രോ ബാഗ് തയ്യാറാക്കുന്ന വിധം അദ്ദേഹം വിശദീകരിച്ചു.
എൽപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രഘു പി ആശംസകൾ നേർന്നു സംസാരിച്ച്, ശ്രീ അയിരൂർ മുഹമ്മദാലിയെ പൊന്നാട അണിയിച്ച് ആദരിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച കൃഷിപ്പാട്ടുകൾ ചടങ്ങിനെ മികവുറ്റതാക്കി.തുടർന്ന് ശ്രീ. മുഹമ്മദലിയുടെ നേതൃത്വത്തിൽ സ്കൂളിൽ അധ്യാപകരും കുട്ടികളുമെല്ലാം ചേർന്ന് ഗ്രോബാഗ് കൃഷി ആരംഭിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments