ജില്ലയില് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജുവിന്റെ അധ്യക്ഷതയില് നടത്തിയ മോട്ടോര് വാഹന പരാതി പരിഹാര അദാലത്ത് 'വാഹനീയം 2022' ലൂടെ 778 പരാതികള്ക്ക് പരിഹാരം. 1176 പരാതികളാണ് ജില്ലയിൽ നിന്നാകെ ലഭിച്ചത്.
സംസ്ഥാനത്തെ വാഹനപെരുപ്പം ആയിരം പേർക്ക് 467 എന്ന കണക്കിലാണ്. ദേശീയ ശരാശരിയേക്കാൾ ഉയർന്ന അനുപാദമാണ് കേരളത്തിൽ. അതുകൊണ്ടുതന്നെ പരാതികളും സംസ്ഥാനത്ത് ഉയരുന്നുണ്ട്. അവ പരിഹരിക്കാൻ എടുക്കുന്ന കാലതാമസവും ഉദ്യോഗസ്ഥരുടെ അപര്യാപ്തതയും ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് കാലതമാസമില്ലാതെ സമയബന്ധിതമായി മോട്ടോർ വാഹന പരാതികൾ തീർപ്പാക്കുകയാണ് 'വാഹനീയം 2022' അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി അഡ്വ.ആന്റണി രാജു പറഞ്ഞു. നിലവിലുള്ള പരാതികൾക്കൊപ്പം പുതിയ പരാതികളും അദാലത്തിൽ പരിഗണിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നടത്തിയ അദാലത്തിലൂടെ 80 ശതമാനത്തിലധികം പരാതികളാണ് പരിഹരിച്ചത്.
മലപ്പുറം ജില്ലയിൽ ആകെ 150ൽ താഴെ വാഹനങ്ങൾ മാത്രമാണ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തിട്ടുള്ളത്. അവയുടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ബന്ധപ്പെട്ട ഉടമകൾക്ക് നൽകുകയോ അല്ലാത്തപക്ഷം വാഹനങ്ങൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.
മലപ്പുറം ടൗൺ ഹാളിൽ നടന്ന അദാലത്തിൽ കായിക-ഹജ്ജ്-വഖഫ്, ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷനായി. പി. ഉബൈദുള്ള എം.എല്.എ ആമുഖ പ്രഭാഷണം നടത്തി. എം.എല്.എമാരായ കെ.പി.എ. മജീദ്, പി.കെ. ബഷീർ, പി. അബ്ദുൽ ഹമീദ്, ടി.വി. ഇബ്രാഹിം, മലപ്പുറം നഗരസഭ അധ്യക്ഷൻ മുജീബ്‌കാടേരി, വാർഡ് മെമ്പർമാരായ പി.എസ്. ഷബീർ, കെ.പി.എം. ഷെരീഫ്, ട്രാൻസ്പോർട്ട് കമീഷണർ എസ്. ശ്രീജിത്ത്, അഡീഷണൽ ട്രാൻസ്‌പോർട്ട് കമീഷണർ പി.എസ്. പ്രമോജ് ശങ്കർ തുടങ്ങിയവര് സംസാരിച്ചു.
വാഹനീയം പരാതി പരിഹാര അദാലത്തിൽ എത്തിയത് 1176 പരാതികൾ
മോട്ടോർ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്തായ വാഹനീയം 2022യിൽ ജില്ലയിൽ നിന്ന് ആകെ
എത്തിയത് 1176 പരാതികൾ. ഇതിൽ തിരൂർ റീജിയണൽ ട്രാൻസ്പോർട് ഓഫീസിൽ നിന്നാണ് കൂടുതൽ പരാതികൾ. 384 പരാതികളാണ് തിരൂരിൽ നിന്ന് അദാലത്തിലേക്ക് എത്തിയത്. മലപ്പുറം 268, പെരിന്തൽമണ്ണ 175, കൊണ്ടോട്ടി 26, തിരൂരങ്ങാടി 190, പൊന്നാനി 73, നിലമ്പൂർ 60 എന്നിങ്ങനെ ആണ് ജില്ലയിലെ മറ്റു ആർ.ടി.ഒ ഓഫീസുകൾക്ക് കീഴിൽ നിന്നും പരാതി പരിഹാര അദാലത്തിലേക്ക് എത്തിയ പരാതികളുടെ എണ്ണം. ഇതിൽ
778 പരാതികൾ അദാലത്തിൽവച്ചുതന്നെ തീർപ്പാക്കിയതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.വിവിധ കാരണങ്ങളാൽ 195 പരാതികൾ തീർപ്പാക്കാനായില്ല.
അദാലത്തിൽ എത്തിയ ടാക്സികൾ, ബസുകൾ എന്നിവയുടെ വിവിധ കുടിശികകൾ തീർപ്പാക്കുന്നതുൾപ്പെടെയുള്ള പരാതികളിൽ അത്തരം കുടിശികകൾ
തവണകളായി അടച്ചുതീർക്കുന്നതിന് അവസരം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിൽ 203 പരാതികളാണ് അദാലത്തിൽ എത്തിയിരുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments