Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ലൈബ്രറി കൗൺസിൽ ചരിത്രോത്സവം സംഘടിപ്പിച്ചു


ലൈബ്രറി കൗൺസിൽ ചരിത്രോത്സവം സംഘടിപ്പിച്ചു

സ്വാതന്ത്ര്യത്തിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന  ചരിത്രോത്സവം പൊന്നാനി താലൂക്ക് തല ഉദ്ഘാടനം തവനൂരിൽ ലൈബ്രറി കൗൺസിൽ മലപ്പുറം ജില്ലാ പ്രസിഡൻ്റ് എ. ശിവദാസൻ നിർവ്വഹിച്ചു. ചടങ്ങിൽ തവനൂർ പഞ്ചായത്ത് ഗ്രന്ഥശാല സമിതി ചെയർമാൻ ടി.വി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം അജിത് കൊളാടി മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് വി.വി. രാമകൃഷ്ണൻ , ടി. ഷൗക്കത്തലി ഖാൻ , ടി.വി. മുകുന്ദൻ ,ടി.പി. വേണു , സി.പി. മണി , എം. ജയരാജ് ,കെ. ഗോപീ ദാസ് എന്നിവർ  പ്രസംഗിച്ചു.
പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വി.പ്രകാശ് സ്വാഗതവും തവനൂർ പഞ്ചായത്ത് സമിതി കൺവീനർ എ.ടി. മണികണ്ഠദാസ് നന്ദിയും പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments