കെ.പി.എസ്.ടി.എ സർഗോത്സവം സമാപിച്ചു
പൊന്നാനി: കെ.പി.എസ്.ടി.എ തിരൂർ വിദ്യാഭ്യാസ ജില്ലാ സർഗോത്സവം സമാപിച്ചു. പൊന്നാനി എ.വി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സാംസ്കാരിക സദസ്സ് കഥാകൃത്ത് പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ആധുനിക സാഹിത്യത്തിന്റെ ചലനങ്ങൾ കുട്ടികളിലേക്ക് പകരാൻ അധ്യാപകർ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രവും സാഹിത്യവും പഠിപ്പിക്കുന്നതിൽ അധ്യാപകർ ജാഗരൂകരാകേണ്ട കാലമാണിത്.
വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ്
ബെന്നി തോമസ് അധ്യക്ഷനായി.
സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ സി.വി സന്ധ്യ, ടി.കെ സതീശൻ, ജില്ലാ പ്രസിഡൻ്റ് സി.പി മോഹനൻ, സെക്രട്ടറി ഇ ഉമേഷ് കുമാർ, സിബി തോമസ്, പി ഹസീന ബാൻ, എം.കെ.എം അബ്ദുൽ ഫൈസൽ, സെക്രട്ടറി പി രാമകൃഷ്ണൻ, ട്രഷറർ പി.എ സജീവ്, സർഗോത്സവം കൺവീനർ സി റഫീഖ്, പ്രഷീദ്, പി.എ ഷുക്കൂർ, കൾച്ചറൽ ഫോറം ചെയർമാൻ പി സുരേന്ദ്രൻ, ദിപു ജോൺ, രഞ്ജിത് അടാട്ട്, എം പ്രജിത് കുമാർ, വി പ്രദീപ് കുമാർ, കെ.കെ റോബിൻ, ടി.വി നൂറുൽ അമീൻ, സോഫി ജോൺ, വി അക്ബർഷ സംസാരിച്ചു.
നാല് ഉപജില്ലകളിൽ നിന്നായി അഞ്ച് ഇനങ്ങളിൽ പങ്കെടുത്ത 80 ഓളം പേർക്ക് മൊമന്റോയും സർട്ടിഫിക്കറ്റും നൽകി. ആൻലി ആന്റണി, പി അബ്ദുല്ല, സമീർ തൊറക്കൽ, കെ.വി ഹബീബ് റഹ്മാൻ, ഷൈമ, സൽമ, എം പ്രജിത് കുമാർ, പി.പി മൊയ്തീൻകുട്ടി, സിമില വി.പി, ഫാരിസ, ശാന്താമേരി, വിനീത വിത്സൻ, ഇ ഫർഹത്ത്, ടി.വി ബൈജു, എം.കെ സിബില, നൂറ നജീബ് നെല്ലിശ്ശേരി, മനു ജോസഫ് എടപ്പാൾ, പ്രിയ എം.എൻ തുടങ്ങിയവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments