തിരുവോണ ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 10,000 പേര്‍ക്ക് വിശേഷാല്‍ പ്രസാദ ഊട്ട്
തിരുവോണ ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 10,000 പേര്‍ക്ക് വിഭവസമൃദ്ധമായ വിശേഷാല്‍ പ്രസാദ ഊട്ട് നല്കുമെന്നു ദേവസ്വം ചെയര്മാന് ഡോ
വി.കെ. വിജയന് അറിയിച്ചു.
അന്നലക്ഷ്മി ഹാളിലും പുറത്തുള്ള പന്തലിലുമായാണു പ്രസാദ ഊട്ട് നല്‍കുന്നത്. കാളന്, ഓലന്‍, കൂട്ടുകറി, പഴം പ്രഥമന്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ഒരുക്കും. പ്രസാദ ഊട്ട് വരിയിലേയ്ക്കുള്ള പ്രവേശനം ഉച്ചയ്ക്കു രണ്ടിന് അവസാനിപ്പിക്കും.
തിരുവോണ ദിനത്തില്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ 4.30നു ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പണം ആരംഭിക്കും. ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന് നമ്ബൂതിരിപ്പാടാണ് ആദ്യ ഓണപ്പുടവ സമര്‍പ്പിക്കുന്നത്.
ക്ഷേത്രത്തില്‍ രാവിലെയും ഉച്ചതിരിഞ്ഞും രാത്രിയും മേളത്തോടെയുള്ള കാഴ്ചശീവേലി ഉണ്ടാകും. തിരുവോണ ദിനത്തില്‍ രാവിലെ ആറുമുതല്‍ ഉച്ചയ്ക്കു രണ്ടുവരെ വിഐപി ദര്‍ശനത്തിനു നിയന്ത്രണമുണ്ടാകും. ഭക്തരെ കൊടിമരത്തിനു മുന്നിലൂടെ നേരിട്ടു നാലമ്ബലത്തില്‍ പ്രവേശിപ്പിക്കുന്ന തരത്തില്‍ സംവിധാനം ഒരുക്കും. കമ്മീഷണറുടെ അനുമതി ലഭിച്ചാല്‍ ഇന്നര്‍ റിംഗ് റോഡ് മനോഹരമാക്കുമെന്നും ചെയര്മാന് ഡോ. വി.കെ. വിജയന് അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments