Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഒരു ഡോക്ടർ, അഞ്ഞൂറിലധികം രോഗികൾ; ഞായറാഴ്ച മാറഞ്ചേരിയിൽ സേവനം അപര്യാപ്തം.


ഒരു ഡോക്ടർ, അഞ്ഞൂറിലധികം രോഗികൾ; ഞായറാഴ്ച മാറഞ്ചേരിയിൽ സേവനം അപര്യാപ്തം.

മാറഞ്ചേരി ഗവൺമെന്റ് ആശുപത്രിയിലാണ് ഞായറാഴ്ച നിരവധി രോഗികൾ ഒരുമിച്ചെത്തിയത്. അധികം പേരും ഒരേ കുടുംബത്തിലെ ഒന്നിലധികം കുട്ടികൾക്കൊപ്പം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള പനിയും ചുമയും തളർച്ചയുമാണ് പ്രധാന അസുഖങ്ങൾ . കാലത്ത് 11 മണിക്ക് തന്നെ ഇരുനൂറിലധികം പേർ രജിസ്റ്റർ ചെയ്തു. ഇവരെ ചികിൽസിക്കാനായി ഒരു ഡോക്ടർ മാത്രമായിരുന്നു ഞായറാഴ്ച ദിനത്തിൽ സേവനമനുഷ്ഠിക്കുന്നത്. വരും ഞായറാഴ്ചകളിലും തൽസ്ഥിതി തുടരുമെങ്കിൽ കൂടുതൽ ഡോക്ടർമാരെ അനുവദിക്കണമെന്ന് രോഗികൾ ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളിലെ സേവനങ്ങൾ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന കാലഘട്ടത്തിൽ രോഗികളുടെ ബാഹുല്യമേറുന്ന ഞായറാഴ്ചകളിലും പതിവ് സേവന രീതികൾ തുടരേണ്ടതുണ്ട്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments