ഏകദിന ചിത്രകലാ ക്യാമ്പും കെ.പി. കൃഷ്ണകുമാര്‍ അനുസ്മരണവും നടന്നു
ഈശ്വരമംഗലം ന്യൂ യു.പി. സ്കൂളില്‍ വെച്ച് 2022 മെയ് 22ന് ഞായറാഴ്ച ചാര്‍ക്കോള്‍ പൊന്നാനിയുടെ നേതൃത്വത്തില്‍ ഏകദിന ചിത്രകലാ ക്യാമ്പും, അന്തരിച്ച പ്രശസ്ത ശില്പി കെ.പി. കൃഷ്ണകുമാര്‍ അനുസ്മരണവും നടന്നു.
ചിത്രകലാ ക്യാമ്പ് കാലത്ത് നടന്ന ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന ചിത്രകാരനും, ചാര്‍ക്കോളിന്‍റെ രക്ഷാധികാരിയും കൂടിയായ ദയാനന്ദന്‍ മാസ്റ്റര്‍ ക്യാമ്പ് അംഗമായ യൂനസ് മുസ്ലിയാരകത്തിന് ക്യാന്‍വാസ് നല്‍കികൊണ്ട് ഉദ്ഘാടനം ചെയ്തു. മോഹന്‍ ആലങ്കോടിന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സില്‍ ബാബു കെ.പി., സ്കൂള്‍ മാനേജര്‍ വത്സന്‍ മഠത്തില്‍, പ്രധാനാധ്യാപിക പത്മജ ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ക്യാമ്പ് സന്ദര്‍ശിച്ച് ആശംസകളര്‍പ്പിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 30 ഓളം ചിത്രകാരന്മാർ ചിത്രകലാ ക്യാമ്പില്‍ പങ്കെടുത്തു. ചടങ്ങില്‍ മണികണ്ഠന്‍ പൊന്നാനി സ്വാഗതവും സലാം ഒളാട്ടയില്‍ നന്ദിയും പറഞ്ഞു.
വൈകീട്ട് 4 മണിക്ക് നടന്ന കെ.പി. കൃഷ്ണകുമാര്‍ അനുസ്മരണയോഗം പ്രശസ്ത ചിത്രകാരന്‍ ടി.കെ. ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കവി ഹരിയാനന്ദകുമാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍ട്ടിസ്റ്റ് കെ. സുധീഷ് മുഖ്യ പ്രഭാഷണം നടത്തി. ദയാനന്ദന്‍ മാസ്റ്റര്‍ ആശംസയര്‍പ്പിച്ചു. ചാര്‍ക്കോള്‍ സെക്രട്ടറി സിറാജ് സ്വാഗതവും, പ്രസിഡന്‍റ് രാജീവ് കൃതജ്ഞതയും രേഖപ്പെടുത്തി.
അനുസ്മരണം ഉദ്ഘാടനം ചെയ്ത ടി.കെ. ഹരീന്ദ്രനും, മുഖ്യ പ്രഭാഷകനും കെ.പി. കൃഷ്ണകുമാറിനായി പൊന്നാനി കേന്ദ്രമായി ഒരു ഗ്യാലറി ഉണ്ടാവേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ചാര്‍ക്കോള്‍ അതിനായി ബന്ധപ്പെട്ടവരെ സമീപിച്ച് മുന്‍നടക്കണമെന്നും എല്ലാവിധ പിന്‍തുണയും അവരുടെ ഭാഗത്തുനിന്നുണ്ടാവുമെന്നും ഉറപ്പു നല്‍കി. ക്യാമ്പില്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments