കീഴേക്കാവ് വഴിപാട് കൗണ്ടറിന്റെ ശിലാസ്ഥാപനം നടന്നു.
നവരാത്രി ആഘോഷങ്ങളുടെ ആരംഭദിനത്തിൽ മൂക്കുതല കീഴേക്കാവ് ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിന് ശിലാസ്ഥാപനം നടന്നു.
ക്ഷേത്രം മേൽശാന്തി മൂത്തേടം ഉണ്ണികൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു . ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി മംഗലത്തേരി നാരായണൻ നമ്പൂതിരി തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. ദേവസ്വം ബോർഡ് ചെയർമാൻ വൽസലൻ നരണിപ്പുഴ മുഖ്യ അതിഥിയായി.
ഉണ്ണികൃഷ്ൺ നമ്പൂതിരി, കണ്ടംപുള്ളി സുരേഷ്, PN കൃഷ്ണമൂർത്തി, ശങ്കരനാരായണൻ പന്താവൂർ, ആനന്ദകുമാർ , ശങ്കരനാരായണൻ , വി. ചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
മൂന്ന് മാസത്തിനുള്ളിൽ ഭക്തജനങ്ങളുടെ കൂടി പങ്കാളിത്തത്തോടെ കെട്ടിടം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments