Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

റൈറ്റ്സ് തണൽ ഡയാലിസിസ് ആൻഡ് പാലിയേറ്റീവ് സെന്റർ കെട്ടിടനിർമ്മാണോത്ഘാടനം നടന്നു.



പെരുമ്പടപ്പ് :

റൈറ്റ്സ് തണൽ ഡയാലിസിസ് ആൻഡ് പാലിയേറ്റീവ് സെന്റർ കെട്ടിടനിർമ്മാണോത്ഘാടനം മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. എം. കെ. റഫീഖ നിർവഹിച്ചു. പാറ-പാലപ്പെട്ടി റോഡിൽ പ്രവാസി സുഹൃത്തുക്കളുടെയും നാട്ടുക്കാരുടെയും സഹകരണത്തോടെ വാങ്ങിയ 17 സെന്റ് സ്ഥലത്താണ് നിർമ്മാണം നടക്കുന്നത്.
           വടകര ആസ്ഥാനമായി 11 സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുകയും ഒരു മാസത്തിൽ 25000 ത്തിൽ പരം ഡയാലിസിസ് സൗജന്യനിരക്കിൽ ചെയ്തുകൊടുക്കുന്ന ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റാണ് റൈറ്റ്സ് തണൽ ഡയാലിസിസ് സെന്റർ നിർമ്മിക്കുന്നത്.
              5300 സ്ക്വയർഫീറ്റിൽ എല്ലാവിധ സൗകര്യങ്ങളോടുകൂടി നിർമ്മിക്കുന്ന സെന്ററിൽ ആദ്യഘട്ടത്തിൽ അഞ്ചും രണ്ടാംഘട്ടത്തിൽ അഞ്ചും ഉൾപ്പെടെ പത്തു മെഷീനുകളാണ് ക്രമീകരിക്കുന്നത്. ഒരു ദിവസം 30 പേർക്ക് ഇതിന്റെ ഗുണം ലഭിക്കും.

 പാവപ്പെട്ടവർക്ക് സൗജന്യമായും അല്ലാത്തവർക്ക് സൗജന്യനിരക്കിലുമായിരിക്കും ഡയാലിസിസ് സൗകര്യം ഉണ്ടാവുക.
           റൈറ്റ്സ് തണൽ ചെയർമാൻ ഡോ. ഷെഹീന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബിൽഡിംഗ്‌ നിർമ്മാണത്തിലേക്കായി കുന്നനയിൽ അബ്ദുള്ളക്കുട്ടി അവർകളുടെ സ്മരണാർത്ഥം കുടുംബം നൽകുന്ന 12 ലക്ഷത്തിൽ ആദ്യ ഗഡുവായ 3 ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹത്തിന്റെ പത്നി നഫീസ ദയ റിഹാബിലിറ്റേഷൻ ട്രെസ്റ്റ് ചെയർമാൻ ഡോ. ഇദരീസിന് കൈമാറി.
         ജനപ്രതിനിധികളും സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടനാ രംഗത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ പ്രോഗ്രാം കൺവീനർ എ. കെ. സുബൈർ സ്വാഗതം പറഞ്ഞു. റൈറ്റ്സ് തണൽ ജനറൽ സെക്രട്ടറി ഹസനുൽബന്ന മുഖ്യ പ്രഭാഷണം നിർവഹിച്ചു. കോ-ഓർഡിനേറ്റർ ഷെബീർ.വി.വി, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ഇ. സിന്ധു, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബിനീഷ മുസ്തഫ, വെളിയംങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷംസു കല്ലാട്ടയിൽ, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷെമീറ ഇളയേടത്ത്, പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സൗദാമിനി, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ പി. റംഷാദ് എന്നിവർ ആശംസകൾ അർപ്പിച്ചു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments