Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മഴക്കെടുതി: റവന്യൂമന്ത്രിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥതല യോഗം ചേർന്നു




മഴക്കെടുതി: റവന്യൂമന്ത്രിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥതല യോഗം ചേർന്നു

മഴക്കെടുതികളും ദുരന്തനിവാരണ മുന്നൊരുക്കങ്ങളും അവലോകനം ചെയ്യാൻ കലക്ട്രേറ്റിൽ 
റവന്യൂമന്ത്രി കെ രാജന്റെ നേതൃത്വത്തിൽ  ഉദ്യോഗസ്ഥതല യോഗം ചേർന്നു. 
കാലവർഷം അവസാനിക്കുന്നതോടെ തന്നെ തുലാവർഷം ആരംഭിക്കുന്നതിനാൽ 
ഇപ്പോഴുള്ള ജാഗ്രത തുടരണമെന്ന് മന്ത്രി പറഞ്ഞു. പേമാരിയുടെ നാളുകളിൽ വളരെ കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് എല്ലാ വകുപ്പുകളും ചേർന്ന് നിർവഹിച്ചതെന്ന് യോഗം വിലയിരുത്തി. 

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം മുഖേനയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. നഷ്ടപരിഹാര വിതരണം സംബന്ധിച്ച തീരുമാനങ്ങൾ വരുന്ന ബുധനാഴ്ച ക്യാബിനറ്റ് കൂടിയതിന് ശേഷം തീരുമാനിക്കും. കണക്കെടുപ്പുകൾ വേഗത്തിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു.

മണ്ണിടിച്ചിലിൽ വൈദ്യുതി കണക്ഷൻ നഷ്ടപ്പെട്ട ഇടങ്ങളിൽ എത്രയും പെട്ടെന്ന് 
പരിഹാരങ്ങൾ കാണാനും ഇലക്ട്രിസിറ്റി ബില്ലുകൾ അടയ്ക്കാത്തത് കൊണ്ട് മാത്രം വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുന്നതിൽ ഇളവ് അനുവദിക്കാനും മന്ത്രി നിർദ്ദേശം നൽകി.

മീൻപിടുത്തക്കാർക്ക് കൃത്യമായി മുന്നറിയിപ്പ് നൽകുകയും ആവശ്യമായ ദിനങ്ങളിൽ മീൻപിടുത്തത്തിൽ നിന്ന് വിലക്കുകയും ചെയ്യുന്നുണ്ടെന്ന് ഫിഷറീസ് ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ അറിയിച്ചു. കാലവർഷത്തിൽ 
കാര്യമായ കേടുപാടുകൾ റോഡുകൾക്ക് സംഭവിച്ചിട്ടില്ലെന്ന്  പിഡബ്ല്യുഡി റോഡ് വിഭാഗം യോഗത്തിൽ അറിയിച്ചു.
പകർച്ചവ്യാധികൾ തടയാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും വീടുകൾ വൃത്തിയാക്കുമ്പോൾ തന്നെ കിണറുകൾ ക്ലോറിനേറ്റ് ചെയ്യാനുള്ള ഒരുക്കങ്ങൾ നടത്തിയതായി 
ആരോഗ്യവിഭാഗം പ്രതിനിധികൾ പറഞ്ഞു.

ക്യാമ്പുകളിൽ നടത്തിയ  പരിശോധനയിൽ ഒമ്പത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ  പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിയതായി ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എഡിഎം റെജി പി ജോസഫ്, ഫിഷറീസ്, കൃഷി, റവന്യൂ, ഇറിഗേഷൻ, ഫയർഫേഴ്സ്, പിഡബ്ല്യൂഡി, ആരോഗ്യം, ഡി ഡി പി, റീബിൽഡ്, മണ്ണ് ,തദ്ദേശ സ്വയംഭരണ വിഭാഗം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments