നരണിപ്പുഴ - കുമ്മിപ്പാലം കോൾ പടവിൽ ബണ്ട് യാഥാർത്യമാക്കണം:
വെളിയങ്കോട് പഞ്ചായത്ത്
ഭരണ സമിതി
പൊന്നാനി കോൾ മേഖലയിലെ പ്രധാനപ്പെട്ട കോൾ നിലമായ വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലുൾപ്പെട്ട നരണിപ്പുഴ - കുമ്മിപ്പാലം കോൾ പടവിൽ സ്ഥിരമായ ബണ്ട് നിർമ്മിച്ച് കൃഷി ഇറക്കുന്നതിന് നെൽകർഷകർക്ക് സൗകര്യെമൊരുക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി സർക്കാറിനോടാവശ്യപ്പെട്ടു
220 ഏക്കർ വിസ്ത്രിതിയും, വർഷം തോറും 600 ടൗൺ വരെ നെല്ല് സംഭരിക്കുന്നതുമായ ഈ പാടശേഖരത്തെ ആശ്രയിച്ച് ഇരുനൂറ്റി അമ്പതോളം കർഷകരും , നൂറുകണക്കിന് കർഷക തൊഴിലാളികളുമാണ് കഴിയുന്നത് .
കോൾ പടവിൽ ഉൾപ്പെട്ട രണ്ടേമുക്കാൽ കിലോമീറ്റർ വരുന്ന ബണ്ടിനെ ആശ്രയിച്ചാണ് പുഞ്ചകൃഷി പ്രധാനമായും ചെയ്തു വരുന്നത് .
സ്ഥിരം ബണ്ട് ഇല്ലാത്തതിനാൽ കർഷകർക്ക് ഉണ്ടാവുന്ന ഭാരിച്ച സാമ്പത്തിക ചെലവും , ഇഞ്ചൻ തറ ഇല്ലാത്തതിനാലും ഈ വർഷം കർഷകർ കൃഷി ഇറക്കില്ലന്ന് കോൾപടവ് ഭാരവാഹികൾ ഗ്രാമ പഞ്ചായത്തിനെ അറിയിച്ച വിവരം ഭരണസമിയോഗം ചർച്ച ചെയ്യുകയും നെൽകർഷകരുടെ അടിയന്തിര സാഹചര്യം പരിഗണിച്ച് കോൾ പടവിൽ മുടക്കമില്ലാതെ കൃഷി ഇറക്കുന്നതിന് സ്ഥിരം ബണ്ട് എന്ന ആവശ്യം യാഥാർത്യമാക്കണമെന്ന് , സംസ്ഥാന സർക്കാറിനോടും , കൃഷി വകുപ്പിനോടും ആവശ്യപ്പെടുന്നതിന് ഭരണ സമിതി യോഗം ഐക്യകണ്ഠേന തീരുമാനിച്ചു .
യോഗത്തിൽ പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് , സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , ഷരീഫ മുഹമ്മദ് , ഗ്രാമ പഞ്ചായത്തങ്ങളായ ഹുസ്സൈൻ പാടത്ത കായിൽ , ഷീജ സുരേഷ് , തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments