Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മത്സ്യത്തൊഴിലാളികള്‍ കടലില്‍ മത്സ്യം പിടിക്കാന്‍ പോകാതെ പണിമുടക്കി പ്രതിഷേധിച്ചു.




മത്സ്യത്തൊഴിലാളികള്‍ കടലില്‍ മത്സ്യം പിടിക്കാന്‍ പോകാതെ പണിമുടക്കി പ്രതിഷേധിച്ചു.

കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനു വിലക്കേര്‍പ്പെടുത്തിയ ഡബിള്‍ നെറ്റ്‌ വലകള്‍ പ്രയോഗിച്ച്‌ പൊന്നാനി പ്രദേശത്ത്‌ കടലില്‍ മത്സ്യ ബന്ധന ബോട്ടുകാര്‍ മത്സ്യ ബന്ധനം നടത്തുകയും പരമ്ബരാഗത മത്സ്യതൊഴിലാളികളുടെ വള്ളങ്ങള്‍ മത്സ്യബന്ധനം നടത്തുന്ന ഏരിയയില്‍ ഫിഷിംഗ്‌ ബോട്ടുകള്‍ അതിക്രമിച്ച്‌ കയറിവന്ന്‌ കെ.എം.എഫ്‌.ആര്‍ ആക്‌റ്റിനു വിരുദ്ധമായി മത്സ്യ ബന്ധനം നടത്തുന്നത്‌ തടയുന്നതില്‍ ഫിഷറീസ്‌ വകുപ്പും കോസ്‌റ്റല്‍ പോലീസും കാണിക്കുന്ന തെറ്റായ സമീപനത്തില്‍ പ്രതിഷേധിച്ചും നിയമവിരുദ്ധമായി കടലില്‍ മത്സ്യം പിടിച്ച ബോട്ടുകാരെ ചോദ്യം ചെയ്‌ത കാരണത്താല്‍ പൊന്നാനി തീരത്ത്‌ മത്സ്യവുമായി കരക്കണഞ്ഞ ഏഴു മത്സ്യതൊഴിലാളികളെ പൊന്നാനിയില്‍ വെച്ച്‌ അക്രമിച്ച്‌ പരുക്കേല്‍പിച്ചതില്‍ പ്രതിഷേധിച്ചും മലപ്പുറം ജില്ലയിലെ പടിഞ്ഞാറെ കര മുതല്‍ കടലുണ്ടി വരെയുള്ള മത്സ്യത്തൊഴിലാളികള്‍ കടലില്‍ മത്സ്യം പിടിക്കാന്‍ പോകാതെ പണിമുടക്കി പ്രതിഷേധിച്ചു.

സംഭവത്തില്‍ മത്സ്യതൊഴിലാളി ഫെഡറേഷന്‍ എസ്‌.ടി.യു ഖേദം പ്രകടിപ്പിച്ചു. സ്‌ഥലത്ത്‌ സമാധാന അന്തരീക്ഷം ഉണ്ടാക്കുവാന്‍ ഇന്നലെ തിരൂര്‍ താനൂര്‍ പൊന്നാനി പരപ്പനങ്ങാടി മേഖലകളില്‍ എല്ലാ വിഭാഗം മത്സ്യതൊഴിലാളി പ്രതിനിധികളെയും ഉള്‍പ്പെടുത്തി പോലീസ്‌ റവന്യു ഉദ്യോഗസ്‌ഥമാര്‍ സമാധാനയോഗം വിളിച്ചു ചേര്‍ത്തു.
താനൂരില്‍ സംയുക്‌ത മത്സ്യതൊഴിലാളി മീറ്റിംഗ്‌ ചേരുകയും സമാധാനം പുനസ്‌ഥാപിക്കുവാന്‍ തീരുമാനമാവുകയും ചെയ്‌തു. ഡബിള്‍ നെറ്റ്‌ ഉപയോഗിച്ച്‌ മത്സ്യ ബന്ധനം നടത്തുന്നതും വള്ളക്കാര്‍ ജോലി ചെയ്യുന്ന ഏരിയയില്‍ അതിക്രമിച്ച്‌ കടന്ന്‌ മത്സ്യ ബന്ധനം നടത്തുന്നതിനെതിരെയും മത്സുത്തൊഴിലാളി ഫെഡറേഷന്‍ എസ്‌.ടി.യു പ്രതിഷേധം രേഖപ്പെടുത്തി. താനൂരിലെ മത്സ്യതൊഴിലാളികളെ പൊന്നാനിയില്‍ വെച്ച്‌ അക്രമിച്ച പ്രതികളെ എത്രയും പെട്ടെന്ന്‌ അറസ്‌റ്റു ചെയ്‌ത്
മാതൃകാപരമായി ശിക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഡബിള്‍ നെറ്റ്‌ വലകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയും ശക്‌തമായ നടപടികള്‍ സ്വീകരിക്കണമെന്നും മത്സ്യതൊഴിലാളി ഫെഡറേഷന്‍ എസ്‌.ടി.യു മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ കൂട്ടായി ബാപ്പുട്ടി അധ്യക്ഷത വഹിച്ചു.
അഡ്വ. കെ.പി. സൈതലവി, കുഞ്ഞിമോന്‍, ഇ.പി. കുഞ്ഞാവ, എം.പി. ഹംസക്കോയ, പി.കെ. ഹംസക്കുട്ടി, ചേക്കാലിറസാക്ക്‌, സത്താര്‍ ആനങ്ങാടി, ഇമ്ബിച്ചിബാവ, റസാക്ക്‌ പൊന്നാനി, കൊല്ലഞ്ചേരി ഹുസൈന്‍ ഇബ്രാഹിം പരപ്പനങ്ങാടി സൈതലവി കോയ, ഹംസക്കോയ പ്രസംഗിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments