Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ചിപ്പുകള്‍ക്ക്​ ക്ഷാമം; ഏഴു ദിവസത്തേക്ക്​ ഉല്‍പാദനം നിര്‍ത്തിവെച്ച്‌​ മഹീന്ദ്ര



മുംബൈ: രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍റ്​ മ​ഹീന്ദ്ര ഒരാഴ്ചത്തേക്ക്​ ഉല്‍പാദനം നിര്‍ത്തിവെക്കുന്നു. സെപ്​റ്റംബര്‍ മാസത്തില്‍ 20-25 ശതമാനം വരെ മൊത്തം ഉല്‍പാദനത്തില്‍ കുറവു വരുമെന്ന്​ കമ്ബനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ആവശ്യമായ സൂപര്‍കണ്ടക്​ടര്‍ ചിപ്പുകള്‍ എത്താത്തതാണ്​ വില്ലനാകുന്നത്​. ലോകം മുഴുക്കെ ഇതേ പ്രതിസന്ധി നിലനില്‍ക്കുണ്ട്​. സെപ്​റ്റംബറിലെ ഉല്‍പാദനത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ മാരുതിയും സൂചിപ്പിച്ചിരുന്നു. ഹരിയാന, ഗുജറാത്ത്​ പ്ലാന്‍റുകളിലെ ഉല്‍പാദനത്തെ ബാധിക്കുമെന്നാണ്​ മാരുതി വ്യക്​തമാക്കിയിരുന്നത്​. മഹീന്ദ്രയുടെ ട്രാക്​ടര്‍, ട്രക്കുകള്‍, ബസുകള്‍, ത്രീവീലര്‍ എന്നിവയുടെ ഉല്‍പാദനത്തെയും കയറ്റുമതിയെയും ഇത്​ ബാധിക്കില്ല.

2020ല്‍ കോവിഡ്​ ലോകത്ത്​ പിടിമുറുക്കിയതോടെ ഉല്‍പാദനം കുറഞ്ഞതാണ്​ ചിപ്പുകള്‍ ലോക വിപണിയില്‍ ആവശ്യത്തിന്​ ലഭ്യമല്ലാതാക്കിയത്​. വിവിധ മേഖലകളില്‍ ഒരേ പ്രതിസന്ധിയായി ഇത്​ നിലനില്‍ക്കുന്നുണ്ട്​. അടുത്ത വര്‍ഷം വരെ തുടരുമെന്നും മുന്നറിയിപ്പുണ്ട്​.

സ്​മാര്‍ട്​ഫോണുകള്‍, ലാപ്​ടോപുകള്‍, വാഹനങ്ങള്‍, വീട്ടുപകരണങ്ങള്‍, എ.ടി.എമ്മുകള്‍ എന്നിങ്ങനെ എണ്ണമറ്റ പുതിയകാല ഉല്‍പന്നങ്ങളുടെ ഹൃദയമായാണ് സിലിക്കണില്‍നിന്ന്​ ഉണ്ടാക്കുന്ന​ ചിപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്​. അതിവേഗ ഗണിതം, പ്രവര്‍ത്തന നിയന്ത്രണം, ഡേറ്റ പ്രോസസിങ്​, വിവര സംഭരണം, സെന്‍സിങ്​ തുടങ്ങി ഇവ നിര്‍വഹിക്കുന്ന സേവനങ്ങളുടെ ലോകവും വലുതാണ്​. അവയില്ലാതെ വാഹനങ്ങളും മറ്റു ഉല്‍പന്നങ്ങളും നിര്‍മിക്കാനാവില്ലെന്നതാണ്​ സ്​ഥിതി
REAL MEDIA ഗ്രൂപ്പിൽ അംഗമാകാൻ👇 https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW https://www.youtube.com/realmediachannel ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇 https://bit.ly/30cvXfk

Post a Comment

0 Comments