അത്തം പത്തിന് ഓണമെന്ന പതിവ് ഇക്കുറി മാറുന്നു.
ചിങ്ങത്തിലെ തിരുവോണം ആഗസ്ത് 21നാണ്. സാധാരണനിലയില്‍ പത്തുനാള്‍ മുമ്ബേ 12 നാണ് അത്തം വരേണ്ടത്. 12 വ്യാഴാഴ്ച (കര്‍ക്കടകം 27) ഉത്രം നക്ഷത്രം ആറു നാഴികയും 29 വിനാഴികയുമുള്ളതിനാല്‍ അന്ന് ഉത്രമായി കണക്കാക്കുന്നു. രാവിലെ 8.58 മുതല്‍ 13ന് രാവിലെ 8.20 വരെ അത്തമായതിനാല്‍ ചിലരെങ്കിലും പന്ത്രണ്ടിന് അത്തമായി കണക്കാക്കി ഓണാഘോഷം ആരംഭിക്കും.
13ന് അത്തം നാല് നാഴികയും 16 വിനാഴികയും മാത്രമേയുള്ളു. 14ന് ചിത്തിര ഉദയം മുതല്‍ ഒരു നാഴികയും ചോതി പൂര്‍ണമായും ഉള്ളതിനാല്‍ ചിത്തിരയും ചോതിയും ഒരു ദിവസം തന്നെയാണ്. അങ്ങനെ അത്തം തുടങ്ങി ഒമ്ബതില്‍ തിരുവോണമെത്തും. 2012ലും ഇതുപോലെ ഒമ്ബതിന് തിരുവോണം എത്തിയിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/K5SL34UZc8rDHyqgzKKfnN
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments