എസ്എസ്എല്‍സി പരീക്ഷ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.47 % വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. പരീക്ഷ എഴുതിയത് 4,22,226 പേരാണ്. അതില്‍ 4,19651 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി.
ഫുള്‍ എ പ്ലസ് 1,21,318 പേര്‍ക്ക് ലഭിച്ചു. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ളത്. 99.85 ശതമാനം പേരും അവിടെ വിജയിച്ചു. പാലാ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത്. 99.97 ശതമാനം വിദ്യാര്‍ത്ഥികള്‍. വയനാട്ടില്‍ ആണ് കുറവ് (98.13) വിജയിച്ചത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് ലഭിച്ചത്. 7838 പേര്‍ക്ക് ഫുള്‍ എ പ്ലസ് മലപ്പുറത്ത് ലഭിച്ചു. ഐടി പ്രാക്ടിക്കല്‍ പരീക്ഷ നടക്കാതിരുന്നതിനാല്‍ നിരന്തര മൂല്യ നിര്‍ണയത്തിലൂടെ ആനുപാതികമായി നല്‍കിയെന്നും മന്ത്രി പറഞ്ഞു. 98.82 ശതമാനമാണ് കഴിഞ്ഞ വര്‍ഷത്തെ വിജയം.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments