Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാരുതിയുടെ ഉല്‍പ്പാദനത്തില്‍ ഏഴ് ശതമാനത്തിന്റെ ഇടിവ്


 രാജ്യത്തെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യയുടെ ഏപ്രിലിലെ ഉല്‍പ്പാദനത്തില്‍ ഏഴ് ശതമാനത്തിന്റെ ഇടിവ്. മാരുതിയുടെ ആകെ ഉല്‍പ്പാദനം 1,59,955 യൂണിറ്റായാണ് കുറഞ്ഞത്. കഴിഞ്ഞ മാര്‍ച്ച്‌ മാസം ഇത് 1,72,433 യൂണിറ്റുകളാണെന്ന് മാരുതി സുസുകി ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.

അതേസമയം സുസുകിയുടെ മിനി കാറുകളായ ആള്‍ട്ടോയുടെയും എസ്-പ്രസോയുടെയും ഉല്‍പ്പാദനത്തില്‍ വര്‍ധനവുണ്ടായി. മാര്‍ച്ച്‌ മാസത്തിലെ 28,519 യൂണിറ്റിനെ അപേക്ഷിച്ച്‌ ഏപ്രിലില്‍ 29,056 യൂണിറ്റുകളാണ് ഈ വിഭാഗത്തിലെ ഉല്‍പ്പാദനം.

കോംപാക്‌ട് കാറുകളായ വാഗണ്‍ആര്‍, സെലേറിയൊ, ഇഗ്നൈറ്റ്, സ്വിഫ്റ്റ്, ബലേനൊ, ഡിസയര്‍ എന്നിവയുടെ ഉല്‍പ്പാദനം മാര്‍ച്ച്‌ മാസത്തിലെ 95,186 യൂണിറ്റുകളില്‍നിന്ന് 83,432 ആയി കുറഞ്ഞുവെന്ന് മാരുതി സുസുകി പറഞ്ഞു.

ജിപ്‌സി. ഏര്‍ട്ടിഗ, എസ് ക്രോസ്, വിടാര ബ്രെസ്സ, എക്‌സ് എല്‍ 6 തുടങ്ങിയ യൂടിലിറ്റി വാഹനങ്ങളുടെ ഉല്‍പ്പാദനത്തില്‍ നേരിട ഇടിവാണുണ്ടായിട്ടുള്ളത്. മാര്‍ച്ച്‌ മാസത്തിലെ 32,421 യൂണിറ്റുകളില്‍നിന്ന് ഉല്‍പ്പാദനം ഏപ്രിലില്‍ 31,059 ആയി കുറഞ്ഞു. ലൈറ്റ് കൊമേഴ്സ്യല്‍ വാഹനമായ സൂപ്പര്‍ കാരിയുടെ ഉല്‍പ്പാദനം കഴിഞ്ഞ മാസം 2,390 യൂണിറ്റായിരുന്നു. 2012 മാര്‍ച്ചില്‍ ഇത് 2,397 യൂണിറ്റായിരുന്നു.

Post a Comment

0 Comments