പൊന്നാനി ബിയം കായലിന് പുറകെ പുനർനിർമിച്ച കുണ്ടുകടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു
പൊന്നാനി മണ്ഡലത്തിലെ ഗുരുവായൂർ - ആൽത്തറ സ്റ്റേറ്റ് ഹൈവേ റോഡിൽ ബിയം കായലിന് കുറുകെ പുനർ നിർമ്മിച്ച കുണ്ടുകടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടന കർമ്മം ഓൺലൈനായി പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. ഇന്ത്യയിൽ ഏറ്റവും ഗുണനിലവാരമുള്ള റോഡ് നിർമ്മാണ രീതിയായ ബി.എം& ബി.സി രീതി അവലംബിച്ചാണ് കേരളത്തിലെ മിക്ക റോഡുകളുടെയും നിർമ്മാണം നടക്കുന്നതെന്ന് മന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
അഞ്ചുവർഷംകൊണ്ട് 50 ശതമാനം പൊതുമരാമത്ത് റോഡുകൾ ബി.എം & ബി.സിയാക്കാൻ ലക്ഷ്യം വെച്ചതിൽ 60 ശതമാനം നേടാനായി എന്നതാണ് യാഥാർഥ്യം. എൽ.ഡി.എഫ്.സർക്കാർ വന്നതിനുശേഷം പശ്ചാത്തല വികസനത്തിൽ നടന്നത് ഒരു മാജികാണ്.
ദേശീയപാത വികസനത്തിനായി സംസ്ഥാന സർക്കാർ 5550 കോടി രൂപ വകയിരുത്തി. 600 കിലോമീറ്ററോളം വരുന്ന ദേശീയപാതയുടെ 500 കിലോമീറ്ററോളം നിർമ്മാണം പൂർത്തീകരിക്കാൻ സാധിച്ചു. തീരദേശ ഹൈവേ, മലയോര ഹൈവേ തുരങ്ക പാത എന്നിവയെല്ലാം മികച്ച രീതിയിൽ ആണ് നിർമ്മാണം നടന്നുവരുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകൾ വഴി 32 കോടിയിലധികം വരുമാനം ഓൺലൈൻ ബുക്കിങ് മുഖേന നേടാനായി. അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുന്നതിൽ കിഫ്ബിയുടെ പങ്ക് ചെറുതല്ല. കിഫ് ബി വഴി 528 പദ്ധതികൾക്കായി 46,145 കോടി രൂപയാണ് പി.ഡബ്ലി.യു ഡി ക്ക് മാത്രമായി ലഭിച്ചതെന്ന് മന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
പാലത്തിന് സമീപം നടന്ന ചടങ്ങിൽ പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. റോഡിന്റെ ജനകീയ ഉദ്ഘാടനവും ശിലാസ്ഥാപന അനാച്ഛാദനവും അദ്ദേഹം നിർവഹിച്ചു. പൊന്നാനി മണ്ഡലത്തിൽ സമാനതകൾ ഇല്ലാത്ത വികസനമാണ് നടന്നത്. പ്രധാനപ്പെട്ട നാലു പാലങ്ങളുടെ പൂർത്തീകരണം നടന്നുകൊണ്ടിരിക്കുകയാണ്. കാർഷിക മേഖല കൂടി ഉണരുന്നതോടെ പൊന്നാനി മലപ്പുറം ജില്ലയിൽ ഒന്നാമതെത്തുന്ന രംഗം വിദൂരമല്ലെന്ന് എം.എൽ.എ പറഞ്ഞു.
കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായ കുണ്ടുകടവ് പാലത്തിന് പകരമായുള്ള പാലത്തിന് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 29.3 കോടി രൂപ വകയിരുത്തിയാണ് നിർമ്മാണം നടന്നത്. പഴയ പാലം നിലനിർത്തി കൊണ്ടായിരുന്നു പുതിയ പാലത്തിന്റെ നിർമ്മാണം. അതിനാൽ ഗതാഗത ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി. 26.00 മീറ്റർ നീളമുള്ള ഏഴ് സ്പാനുകളും മധ്യത്തിൽ 45.00 മീറ്റർ നീളമുള്ള ഒരു സ്പാനുമടക്കം 227.00 മീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത് രണ്ടുവരി വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കുന്നതിനായി 7.50 മീറ്റർ വീതിയിൽ ക്യാരിയേജ് വേയും ഇരുവശങ്ങളിലുമായി 1.50 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടെ പാലത്തിനു മൊത്തം 11.00 മീറ്റർ വീതിയുമുണ്ട്. കൂടാതെ പൊന്നാനി ഭാഗത്ത് 200 മീറ്റർ നീളത്തിലും വെളിയങ്കോട് ഭാഗത്ത് 130 മീറ്റർ നീളത്തിലുമുള്ള അപ്രോച്ച് റോഡും പൊന്നാനി ഭാഗത്ത് ഒരു വശത്തായി 180 മീറ്റർ നീളത്തിലും വെളിയങ്കോട് ഭാഗത്ത് ഒരു വശത്തായി 60 മീറ്റർ നീളത്തിലുമായി 3.00 മീറ്റർ വീതിയോടു കൂടിയ സർവീസ് റോഡും പാലത്തിനോടനുബന്ധിച്ച് നിർമിച്ചിട്ടുണ്ട്. ബി.എം - ബി.സി അനുബന്ധ റോഡുകളിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും നൽകിയിട്ടുണ്ട്. കൂടാതെ മഴവെള്ളം ഒലിച്ചു പോവുന്നതിനാവശ്യമായ ഡ്രൈനേജ് സംവിധാനങ്ങളും ഏർപ്പെടുത്തിയിട് പരിപാടിയിൽ പി.ഡബ്ല്യു.ഡി പാലങ്ങൾ വിഭാഗം ഉത്തരമേഖലാ സൂപ്രണ്ടിങ് എൻജിനീയർ ഇ.ജി വിശ്വപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. ചീഫ് എൻജിനീയർ ഹൈജീൻ ആൽബർട്ട്, എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.ആർ ജയരാജ്, പൊന്നാനി നഗരസഭ ചെയർപേഴ്സൺ സി.വി സുധ, വൈസ് ചെയർപേഴ്സൺ സി.പി സക്കീർ, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ശ്രീജിത്ത്, വൈസ് പ്രസിഡന്റ് ഖദീജ മൂത്തേടത്ത്, മറ്റൊന്ന് തദ്ദേശ പ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments