പെരുമ്പടപ്പിൽ ബൈക്കിൽ കടത്തിയ കഞ്ചാവുമായി രണ്ടുപേർ പോലീസ് പിടിയിൽ
പെരുമ്പടപ്പിൽ ബൈക്കിന്റെ ടാങ്ക് കവറിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേരെ പെരുമ്പടപ്പ് പോലീസ് പിടികൂടി. പെരുമ്പടപ്പ് എൻ.കെ റോഡ് സ്വദേശി മാക്കാലിക്കൽ വീട്ടിൽ നജീബ് (38), കിഴക്കുമുറി സ്വദേശി പെരുമ്പുംകാട്ടിൽ വീട്ടിൽ ഷഹീദ് (38) എന്നിവരെയാണ് പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച പുലർച്ചെ പെരുമ്പടപ്പ് പാറ ജങ്ഷന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ വലയിലായത്.
പുലർച്ചെ 12.20-ഓടെ എരമംഗലം ഭാഗത്തുനിന്നും മോട്ടോർ സൈക്കിളിൽ എത്തിയ പ്രതികൾ പോലീസിനെ കണ്ടതോടെ പരിഭ്രമിച്ച് വാഹനം തിരിച്ചുവിടാൻ ശ്രമിച്ചു. സംശയം തോന്നിയ പോലീസ് ഇവരെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.
ദേഹപരിധോധനയിൽ ഒന്നും കണ്ടെത്താനായില്ലെങ്കിലും, അവർ സഞ്ചരിച്ചിരുന്ന ഹീറോ ഹോണ്ട പാഷൻ പ്ലസ് ബൈക്കിന്റെ ടാങ്ക് കവർ അസ്വാഭാവികമായി ഉയർന്നിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ടാങ്ക് കവറിന്റെ സിബ്ബ് തുറന്ന് നടത്തിയ പരിശോധനയിൽ ബ്രൗൺ ടേപ്പ് കൊണ്ട് ഒട്ടിച്ച പാക്കറ്റിലായി സൂക്ഷിച്ച 924 ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കവർ അടക്കം ഏകദേശം ഒരു കിലോയോളം തൂക്കം വരുന്ന കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്.
വിൽപ്പനയ്ക്കായി എത്തിച്ചതാണ് ഈ കഞ്ചാവെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ പക്കൽ നിന്നും റെഡ്മി, സാംസങ് ഫോണുകളും 3050 രൂപയും ഇവർ സഞ്ചരിച്ച കെ.എൽ 54 എ 649 നമ്പർ മോട്ടോർ സൈക്കിളും പോലീസ് കസ്റ്റഡിയിലെടുത്തു.
പെരുമ്പടപ്പ് എസ് എച്ച് ഒ സി വി ബിജുവിന്റെ നേതൃത്വത്തിൽ
സബ് ഇൻസ്പെക്ടർ പി. ബസന്ത്, എ.എസ്.ഐ ഉഷ, സി.പി.ഒ മാരായ ശ്രീകുമാർ, വിഷ്ണു തമ്പാൻ, ഗണേഷ്, മുകേഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments