എരമംഗലത്ത് വീണ്ടും രൂക്ഷമായ ഗതാഗതക്കുരുക്ക്; നട്ടംതിരിഞ്ഞ് യാത്രക്കാർ
സംസ്ഥാനപാതയിൽ കുമ്മിപ്പാലം മുതൽ കളത്തിൽപടി വരെയുള്ള ഭാഗം വീണ്ടും രൂക്ഷമായ ഗതാഗതക്കുരുക്കിൽ. ഈ ഗതാഗത തടസ്സം പ്രദേശവാസികളുടെയും യാത്രക്കാരുടെയും ജീവിതം ദുസ്സഹമാക്കുകയാണ്. ഇന്ന് രാവിലെ മണിക്കൂറുകളോളമാണ് പ്രദേശത്ത് ഗതാഗതം സ്തംഭിച്ചത്.
റോഡിന്റെ ശോചനീയാവസ്ഥയാണ് ഈ ദുരിതത്തിന് പ്രധാന കാരണം. റോഡിലെ കുഴികൾ താൽക്കാലികമായി നികത്താൻ അധികൃതർ പലതവണ ശ്രമിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. ഇതിനുപുറമെ, പ്രദേശത്തെ ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിലേക്ക് എത്തുന്നവരുടെ വാഹനങ്ങൾ വഴിയോരങ്ങളിൽ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ റോഡിലെ കുഴികളിൽ വെള്ളം നിറയുന്നത് സ്ഥിതി കൂടുതൽ വഷളാക്കി. കുഴികൾ കാണാതെ പല വാഹനങ്ങളും അപകടത്തിൽപ്പെടുന്നതും പതിവായതോടെ വലിയ ആശങ്കയിലാണ് നാട്ടുകാർ. അടിയന്തരമായി റോഡ് നന്നാക്കുന്നതിനൊപ്പം അനധികൃത പാർക്കിങ്ങിന് പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments