എം. എസ്.എഫ് , സി.എച്ച് സ്‌മാരക വിദ്യാഭ്യാസ അവാർഡ് ഇ.പി.എ ലത്തീഫ് മാസ്റ്റർക്ക്
എം എസ്.എഫ് പൊന്നാനി മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ സി.എച്ച്.മുഹമ്മദ് കോയ സമാരക അവാർഡ്
പൊന്നാനി ന്യൂ യു.പി സ്‌കൂൾ അധ്യാപകനും കെ. എസ് .ടി യു സംസ്ഥാന സിക്രട്ടറിയുമായ ഇ.പി.എ ലത്തീഫ് മാസ്റ്റർക്ക് സമ്മാനിച്ചു.
അധ്യാപനത്തോടൊപ്പം സാമൂഹിക സാംസ്‌കാരിക,പൊതുപ്രവർത്തന മേഖലകളിൽ പ്രവർത്തിക്കുന്ന അധ്യാപകർക്കാണ് പൊന്നാനി മണ്ഡലം എം.എസ് എഫ് സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ അവാർഡ് ഏർപ്പെടുത്തിയത്.
മികച്ച സംഘാടകൻ,എജ്യുക്കേഷണൽ മോട്ടിവേറ്റർ,പ്രഭാഷകൻ,എഴുത്തുകാരൻ തുടങ്ങിയ വിവിധ മേഖകളിലെ പ്രവർത്തിനത്തിനാണ് അദ്ദേഹത്തെ അവാർഡിനായി തെരഞ്ഞെടുത്തത് എന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു .
പൊന്നാനി മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഫൈസൽ ബാഖഫി തങ്ങൾ അവാർഡ് സമ്മാനിച്ചു . മണ്ഡലം പ്രസിഡൻ്റ് റോഷൻ പുന്നതിരുത്തി അധ്യക്ഷത വിഹിച്ചു ജില്ലാ എം.സ്.എഫ്സെക്രട്ടറി ഫർഹാൻ ബിയ്യം അനുമോദന പ്രസംഗം നിർവ്വഹിച്ചു.ജനറൽ സിക്രട്ടറി സി.അസ്‌ലം,മറ്റു ഭാരവാഹികളായ യാസിർ പാലപ്പെട്ടി ,ഫഹീംവെളിയങ്കോട്,ഷിനാസ് ആലങ്കോട്,സഫ്ന സി.എം,ജാസിർ നന്നംമുക്ക്,കെ. എസ.ടി.യു ഭാരവാഹികളായ സഫ്‌വാൻ.പി ,ഷഹൽ എന്നിവർ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments