'അഴകേറും ഗ്രാമമാകാൻ മാറഞ്ചേരി :
അഴകേറും ഗ്രാമം, മാറഞ്ചേരിയിൽ പരിസര ശുചീകരണ പദ്ധതിക്ക് തുടക്കമായി
മാറഞ്ചേരി : അഴകേറും ഗ്രാമമെന്ന പേരിൽ മാറഞ്ചേരി പഞ്ചായത്തിൽ പരിസര ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു. സൗന്ദര്യ വത്കരണ അങ്ങാടികൾ എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഒന്നാം ഘട്ടത്തിന് മാറഞ്ചേരി സെന്ററിൽ തുടക്കമായി. ഹരിത കർമസേന അംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ, വ്യാപാരികൾഎന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടനടത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജിത്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കദീജ മൂത്തേടത്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജിൽ മുക്കാല, ബ്ലോക്ക് പഞ്ചായത്ത് മെംബർ സംഗീത രാജൻ, ഗ്രാമപഞ്ചായത്ത് മെംബർമാരായ പി. നൂറുദ്ധീൻ, പി.വി മുസ്തഫ, ജസീറ, ആസിയ എന്നിവർ സംസാരിച്ചു.
എഞ്ചിനീയർ ശ്രീജിത്ത്, ഹരിത കർമസേന സെക്രട്ടറി മീന, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് നജ്മുദ്ധീൻ, എം.വി ഷാഫി എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments