ലഹരിക്കെതിരെ കൈകോർത്ത് പാലപ്പെട്ടി ഗവ: ഹയർ സെക്കൻ്ററി സ്കൂളും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും
ലഹരി എന്ന വിപത്തിനെതിരെ സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും പാലപ്പെട്ടി ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ സൗഹൃദ ക്ലബ്ബും സംയുക്തമായി ലഹരി വിരുദ്ധ ദിനം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റമീന ഇസ്മായിൽ നിർവ്വഹിച്ചു. പുതുതലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് മോചിപ്പിക്കാൻ ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് അവർ പറഞ്ഞു.
സ്കൂൾ പി.ടി.എ പ്രസിഡൻ്റും വികസന കാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാനുമായ ഇ.കെ. ഇസ്മായിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സൗഹൃദ ക്ലബ്ബിൻ്റെ സജീവ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച 'അഞ്ചു ദളങ്ങൾ'ക്കുള്ള യൂണിഫോമുകളുടെയും തൊപ്പികളുടെയും വിതരണം ജില്ലാ പഞ്ചായത്ത് അംഗം സുലൈഖ റസാഖ് നിർവ്വഹിച്ചു.
ചടങ്ങിൻ്റെ രണ്ടാം സെഷനിൽ ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് റിട്ട. എ.എസ്.ഐ ശ്രീപതി ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. ലഹരി വസ്തുക്കൾ വ്യക്തി ജീവിതത്തിലും കുടുംബത്തിലും സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.
ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാന്മാരായ ഹസീബ് കോക്കൂർ, അശറഫ് ആലുങ്ങൽ, സരള ടീച്ചർ, അബ്ദുള്ള പി.കെ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഉണ്ണികൃഷ്ണൻ സ്വാഗതവും, സ്റ്റഫി ഫ്രാൻസിസ് നന്ദിയും രേഖപ്പെടുത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments