തുഞ്ചൻ പറമ്പിൽ 'നിലാവിന്റെ കയ്യൊപ്പ്' പതിഞ്ഞു; മയൂഖ സോനാരയ്ക്ക് ആദരവ്
മലയാളത്തിന്റെ കാവ്യപുണ്യമായ തിരൂർ തുഞ്ചൻ പറമ്പിൽ കാവ്യസഖിയുടെ പ്രഥമ സംരംഭമായ 'നിലാവിന്റെ കയ്യൊപ്പ്' കവിതാസമാഹാരം പ്രകാശനം ചെയ്തു. 101 കവികളുടെ രചനകൾ കോർത്തിണക്കി തയ്യാറാക്കിയ ഈ ബൃഹത്തായ സമാഹാരം പ്രശസ്ത കവിയും പ്രഭാഷകനുമായ ഡോ. സോമൻ കടലൂർ പ്രകാശനം ചെയ്തു.
സമാഹാരത്തിൽ 'വാർദ്ധക്യം' എന്ന കവിതയിലൂടെ ശ്രദ്ധേയ സാന്നിധ്യമായ കവയിത്രി മയൂഖ സോനാരെയെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. പ്രശസ്ത കവിയും അധ്യാപകനുമായ ശ്രീ. ശശി വെള്ളമുണ്ട മെമെന്റോയും പ്രശസ്തി പത്രവും നൽകി മയൂഖയെ ആദരിച്ചു.
ഭാഷാപിതാവിന്റെ മണ്ണിൽ നടന്ന പ്രൗഢമായ ചടങ്ങിൽ കാവ്യസഖി എഡിറ്റർമാരായ ഷീജ ആവണി, ദിനേശ് പനന്തറ, നിത്യ സി. തുടങ്ങിയവർ പങ്കെടുത്തു. കവിതയുടെ വർത്തമാനകാല ശബ്ദങ്ങളെ ഒരുമിച്ച് ചേർക്കാനുള്ള കാവ്യസഖിയുടെ ശ്രമം ഏറെ പ്രശംസനീയമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. സോമൻ കടലൂർ പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments