'സരിഗ സ്മൃതി'
കരീം സരിഗ അനുസ്മരണവും ഗാനാഞ്ജലിയും നടന്നു
മാറഞ്ചേരി: പ്രമുഖ സംഗീതജ്ഞനും ചലച്ചിത്ര പ്രവർത്തകനുമായിരുന്ന കരീം സരിഗ അനുസ്മരണ സമ്മേളനവും ഗാനഞ്ജലിയും നടന്നു. മാറഞ്ചേരി സഫാരി ടർഫിൽ കരീം സരിഗ - ഹനീഫ മാസ്റ്റർ മെമ്മോറിയൽ മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് അനുസ്മരണ സമ്മേളനം നടന്നത്. കേരളാ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മലയംകുളത്തെൽ വഹാബ് ബാബു അധ്യക്ഷനായി. അഷ്റഫ് കലാഭവൻ മുഖ്യാതിഥിയായി. അബ്ദുറഹിമാൻ പോക്കർ, വി. കെ ശിഹാബ് എന്നിവർ സംസാരിച്ചു. നൃത്ത അധ്യാപിക രംഭ ടീച്ചറെ ചടങ്ങിൽ ആദരിച്ചു. കരീം സരിഗയുടെ ഇഷ്ട ഗാനങ്ങൾ ചേർത്തുകൊണ്ട് കരീം സരിഗയുടെ സഹപ്രവർത്തകരായിരുന്ന മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലെ കലാകാരന്മാർ അവതരിപ്പിച്ച ഗാനാഞ്ജലിയും ചടങ്ങിന്റെ ഭാഗമായി നടന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments