അയിരൂർ സുബ്രഹ്മണ്യന്റെ ‘മടിയാളി’ മിനിക്കഥാ സമാഹാരം പ്രകാശനം ചെയ്തു
എഴുത്തുകാരൻ അയിരൂർ സുബ്രഹ്മണ്യൻ രചിച്ച 'മടിയാളി' എന്ന മിനിക്കഥകളുടെ സമാഹാരം പ്രകാശനം ചെയ്തു. 81 മിനിക്കഥകൾ ഉൾക്കൊള്ളുന്ന പുസ്തകത്തിന്റെ ആദ്യ കോപ്പി, പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ നടി അശ്വതി സുധിക്ക് നൽകിയാണ് പ്രകാശനകർമ്മം നിർവഹിച്ചത്.
അയിരൂർ എ.യു.പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കവി ഷൗക്കത്തലി ഖാൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സജീഷ് പെരുമുടിശ്ശേരി പുസ്തകത്തെക്കുറിച്ചുള്ള ആമുഖ പ്രഭാഷണവും ദിവാകരൻ പനന്തറ സ്വാഗതവും ആശംസിച്ചു. ഡോ. സ്മിത ദാസ് പുസ്തക അവലോകനം നടത്തി.
പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാർ, വാർഡ് മെമ്പർ റിസ്‌വാന സഫ, ഉമ്മർ അറക്കൽ, ഷീബ ദിനേശ്, ശശി മാസ്റ്റർ, താജീഷ് ചേക്കോട്, യശോദാ മുരളി, ആർട്ടിസ്റ്റ് വേലായുധൻ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു.
ഗ്രന്ഥകർത്താവ് അയിരൂർ സുബ്രഹ്മണ്യൻ ചടങ്ങിൽ മറുപടി പ്രസംഗം നടത്തി. വിപിൻ മഞ്ചേരി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments