മാരിവിൽ മേളയിൽ ഓപ്പൺ ഫോറം: ലിംഗനീതിയിൽ സമൂഹ മനോഭാവം മാറണമെന്ന് നേഹ ചെമ്പകശ്ശേരി
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന മാരിവിൽ മേളയുടെ രണ്ടാം ദിനം 'ലിംഗനീതി - മാറേണ്ട മനോഭാവങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി ഓപ്പൺ ഫോറം സംഘടിപ്പിച്ചു. കേരള ട്രാൻസ് ജൻ്റർ ജസ്റ്റിസ് ബോർഡ് അംഗവും സാമൂഹ്യ പ്രവർത്തകയുമായ നേഹ ചെമ്പകശ്ശേരി വിഷയം അവതരിപ്പിച്ച് സംസാരിച്ചു.
ഭിന്നലിംഗക്കാരോടുള്ള സമൂഹത്തിൻ്റെ മനോഭാവത്തിൽ കഴിഞ്ഞ കാലങ്ങളിൽ നിന്നും വലിയ മാറ്റം വന്നിട്ടുണ്ടെന്ന് വിഷയം അവതരിപ്പിച്ച് നേഹ ചെമ്പകശ്ശേരി പറഞ്ഞു. ഇതിന് സംസ്ഥാന സർക്കാരിൻ്റെ ഇടപെടൽ വളരെ സഹായകരമായിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീ, പുരുഷൻ എന്നതിനൊപ്പം ഭിന്നലിംഗക്കാരെയും പൂർണ്ണമായും അംഗീകരിച്ച് മുന്നോട്ട് പോവുകയാണ് സമൂഹം ചെയ്യേണ്ടതെന്നും, അതിനായുള്ള ഇടപെടലാണ് ഇത്തരം പരിപാടികളെന്നും നേഹ അഭിപ്രായപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിനായി മുന്നോട്ട് വരുന്നത് അഭിനന്ദനാർഹമാണെന്നും അവർ പറഞ്ഞു.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൗദാമിനി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് അഡ്വ: ഇ. സിന്ധു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ താജുന്നീസ, മെമ്പർമാരായ VV കരുണാകരൻ, ആശാലത, പി. റംഷാദ്, ഹെഡ് ക്ലർക്ക് PV സജികുമാർ, ക്യാമ്പ് കോർഡിനേറ്റർ രൂപേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി VJ . വർഗ്ഗീസ് നന്ദി പറഞ്ഞു. ഓപ്പൺ ഫോറത്തിന് ശേഷം 4 സിനിമകൾ പ്രദർശിപ്പിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments