ഹജ്ജ് സെൽ ഉദ്യോഗസ്ഥർ ചുമതയേറ്റു. ഹജ്ജ് ക്യാമ്പ് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഈ വർഷത്തെ ഹജ്ജ് തീർത്ഥാടന യാത്ര അടുത്ത ദിവസം (മെയ് 10) ന് ആരംഭിക്കാനിരിക്കെ കരിപ്പൂർ ഹജ്ജ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സർക്കാറിന്റെ വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഹജ്ജ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്തു.
തീർത്ഥാടകരുടെ പാസ്പോർട്ട് ഉൾപ്പടെയുള്ള യാത്ര രേഖകൾ ഫ്ളൈറ്റ് അടിസ്ഥാനത്തിൽ തരം തിരിച്ച് തീർത്ഥാടകർ എയർപോർട്ടിലേക്ക് പുറപ്പെടും മുമ്പ് ഇവകൾ വിതരണം ചെയ്യുന്നത് ഹജ്ജ് സെല്ലിലെ ഉദ്യോഗസ്ഥരാണ്. അതത് ദിവസം പുറപ്പെടുന്ന വിമാനങ്ങളിലെ തീർത്ഥാടകരുടെ രേഖകളും മറ്റും ഫ്ലൈറ്റ് മാനിഫസ്റ്റ് അടിസ്ഥാനമാക്കി തലേ ദിവസം തന്നെ കവർ നമ്പർ അടിസ്ഥാനത്തിൽ തരം തിരിച്ച് പാസ്പോർട്ട് സ്റ്റിക്കർ, സഊദിയിലെ താമസ കേന്ദ്രങ്ങളുടെ വിവരങ്ങൾ അടങ്ങിയ സ്റ്റിക്കർ, തിരിച്ചറിയൽ കാർഡ് മുതലായവ ഓരോ കവറിലുമുള്ള തീർത്ഥാടകരുടെ എണ്ണം അനുസരിച്ച് സാധനങ്ങൾ/രേഖകൾ പ്രത്യേകം മാറ്റിവെക്കും. ശേഷം വിതരണ സമയത്ത് മുഖ്യ അപേക്ഷകൻ വശം ഓരോ ഹാജിക്കുമുള്ള രേഖകൾ/ സാധനങ്ങൾ പ്രത്യേകം കൈമാറുകയും ഓരോ രേഖകളും പ്രത്യേകം കാണിക്കേണ്ട / ഉപയോഗിക്കേണ്ട സ്ഥലം, ക്രമം എന്നിവ വിശദീകരിച്ചു നൽകുകയും ചെയ്യും.
കോഴിക്കോട് ക്രൈം ബ്രാഞ്ച് പോലീസ് സുപ്രണ്ട് കെ.കെ മൊയ്തീൻ കുട്ടി എ.പി.എസിന്റെ നേതൃത്വത്തിൽ മുപ്പത്തിയാറ് അംഗ ഉദ്യോഗസ്ഥരാണ് കരിപ്പൂരിൽ ഡ്യൂട്ടിയിലുള്ളത്. കണ്ണൂർ എംബാർക്കേഷൻ പോയിന്റിൽ തൃശ്ശൂർ പോലീസ് അക്കാഡമിയിലെ അസിസ്റ്റന്റ് ഡയറക്ടറും പോലീസ് സുപ്രണ്ടുമായ എസ്. നജീബിന്റെ നേതൃത്വത്തിലുള്ള മുപ്പത്തി നാല് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയിലുണ്ടാവുക. ഇവരും ഇന്ന് (തിങ്കൾ) കരിപ്പൂരിൽ റിപ്പോർട്ട് ചെയ്തു. ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക പരിശീലന ക്ലാസ്സും ചുമതല നിർണ്ണയവും ഹജ്ജ് സെൽ ഓഫീസർമാരുടെ നേതൃത്വത്തിൽ നടത്തി. കൊച്ചി എംബാർക്കേഷൻ പോയിന്റുകളിലേക്കുള്ള ഉദ്യോഗസ്ഥർ മെയ് 12 ന് ചുമതലയേൽക്കും. തിരുവനന്തപുരം സ്പെഷ്യൽ ആർമ്ഡ് പോലീസിലെ ഡെപ്യൂട്ടി കമാൻഡന്റ് വൈ. ഷമീർഖാനാണ് ഹജ്ജ് സെൽ ഓഫീസർ ചുമതല വഹിക്കുക. സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിലും ഹജ്ജ് സെൽ പ്രവർത്തനങ്ങൽ ഏകോപിപ്പിക്കുന്നതിനായി യു.അബ്ദുൽ കരീം ഐ.പി.എസ് (റിട്ട) നേരത്തെ ചുമതലയേറ്റ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ഹജ്ജ് ഹൗസിന്റെ ഇരു കെട്ടിടങ്ങളിലേയും തീർത്ഥാടകരുടെ പ്രാർത്ഥന ഹാളുകളും താമസ റൂമുകളും ഭക്ഷണ പാചക - വിതരണ സ്ഥലങ്ങളിലും ആവശ്യമായ സജ്ജീകരണങ്ങൾ പൂർത്തിയായി വരികയാണ്.
കരിപ്പൂരിൽ നിന്നും മെയ് പത്ത് ശനിയാഴ്ച പുലർച്ചെ 1.5 നും കണ്ണൂരിൽ നിന്നും മെയ് പതിനൊന്നിന് പുലർച്ചെ നാലിനും ആദ്യ വിമാനങ്ങൾ പുറപ്പെടും. കോഴിക്കോട് നിന്നും നൂറ്റി എഴുപത്തി മൂന്ന് പേരും കണ്ണൂരിൽ നിന്നും നൂറ്റി എഴുപത്തി ഒന്ന് പേർ വീതവുമാണ് ഓരോ വിമാനങ്ങളിലും പുറപ്പെടുക. കോഴിക്കോട്, കണ്ണൂർ എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും എയർ ഇന്ത്യ എക്സപ്രസും കൊച്ചിയിൽ നിന്നും സഊദി എയർലൈൻസുമാണ് സർവ്വീസ് നടത്തുന്നത്.
ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങൾ ഇന്ന് (തിങ്കൾ) ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തിൽ വിലയിരുത്തി. മെമ്പർമാരായ അഡ്വ. പി. മൊയ്തീൻ കുട്ടി, അഷ്കർ കോറാട്, അസി. സെക്രട്ടറി ജാഫർ കക്കൂത്ത്, ഹജ്ജ് സെൽ സ്പെഷൽ ഓഫീസർ യു. അബ്ദുൽ കരീം ഐ.പി.എസ് (റിട്ട), സെൽ ഓഫീസർമാരായ പോലീസ് സുപ്രണ്ട് എസ്.നജീബ്, കെ.കെ മൊയ്തീൻ കുട്ടി ഐ.പി.എസ് എന്നിവർ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments