മോഹനേട്ടൻ സ്മാരക ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നിരവധി പദ്ധതികൾക്ക് തുടക്കമാകുന്നു.
പദ്ധതി പ്രകാരം വിദ്യാർത്ഥിനി, വിദ്യാർത്ഥികൾക്കും
പൊതുജനങ്ങൾക്കും അൻപത് ശതമാനം സബ്സിഡിയോടെ ഉപകാരമാകുന്ന പദ്ധതിയാണ് ട്രസ്റ്റ് നടപ്പിലാക്കുന്നത്.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട് 4- 9- 2024 ബുധനാഴ്ച വൈകീട്ട് 4-മണിക്ക് എരമംഗലം കിളിയിൽ പ്ലാസ ഓഡിട്ടോറിയത്തിൽ വച്ച് പൊന്നാനി നിയോജക മണ്ഡലത്തിലെ പ്രധാന നേതാക്കളുടെയും, ജനപ്രതിനിധികളുടെയും യോഗം ചേർന്നു.
കെ. അനന്തകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി. അജയ്മോഹൻ പദ്ധതിയെ കുറിച്ച് വിശദീകരണം നൽകി. സൈക്കിൾ, ബൈക്ക് , തയ്യൽ മെഷിൻ തുടങിയവ പൊതുജനങ്ങൾക്ക് പകുതി വിലയിൽ ലഭിക്കുന്ന പദ്ധതിക്കാണ് ട്രസ്റ്റ് തുടക്കം കുറിക്കുന്നത്. അപേക്ഷാ ഫോമുകൾ ഇന്ന് യോഗത്തിൽ വിതരണം ചെയ്തു. ജൈത്ര ഫൗണ്ടേഷൻ തൃശൂരും മോഹനേട്ടൻ സ്മാരക ട്രസ്റ്റുമാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ട്രസ്റ്റിൻ്റെ ഭാരവാഹികളിൽ നിന്നും അപേക്ഷകൾ ആവശ്യകാർക്ക് ലഭിക്കും. നിരവധി രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments