പാടശേഖരങ്ങൾ വരൾച്ചാ ദുരിതാശ്വസ സമിതി സന്ദർശിച്ചു
പെരുമ്പടപ്പ് ബ്ലോക്കിലെ ആലപ്പുറം - പട്ടിശേരി, കോതോട്, കോലോത്തുപാടം തുടങ്ങിയ പാടശേഖരങ്ങൾ വരൾച്ചാ ദുരിതാശ്വാസ സമിതി സന്ദർശിച്ചു.
സമിതി നോഡൽ ഓഫീസറും കൃഷി ഡെപ്യൂട്ടി ഡയറക്ടറുമായ ദീപ.കെ യുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കേരള കർഷിക സർവകലാശാല അസി.പ്രൊഫസർ ഡോ. സുനിൽ വി.ജി., കൃഷി അസി. ഡയറക്ടർ വിനയൻ.എം.വി., കൃഷി ഓഫീസർ ചിപ്പി, കൃഷി അസിസ്റ്റൻ്റ് സുബിൻ കെ എന്നിവർ പങ്കെടുത്തു.
എല്ലാ വർഷത്തെയും പോലെ ജനുവരിയിൽ തന്നെ പുഞ്ച നെൽകൃഷി ആരംഭിച്ചില്ലെങ്കിലും മാർച്ച് - ഏപ്രിൽ മാസങ്ങളിൽ ലഭിക്കേണ്ട വേനൽ മഴ തീരെ ലഭ്യമല്ലാത്തത് ജല ലഭ്യതയെ പ്രതികൂലമായി ബാധിച്ചു. ബിയ്യം കായലിലും നൂറടി തോട്ടിലും സംഭരിച്ച വെള്ളം പൂർണമായും വറ്റിയത് നെൽകൃഷി ഉണങ്ങാൻ കാരണമായി. സന്ദർശനം നടത്തിയ പാടശേഖരങ്ങളിൽ വിളനാശം സംഭവിച്ചതായും നെല്ല് പതിരായതായും ബോധ്യപ്പെട്ടു. 1300 ഹെക്ടർ കോൾ നെൽകൃഷി നടത്തിയതിൽ 86 ഹെക്ടർ നെൽകൃഷി കൊയ്യാൻ പോലും കഴിയാത്ത രീതിയിൽ കരിഞ്ഞ് ഉണങ്ങിയ രീതിയിലാണ്. വിളവെടുത്ത നെല്ലിൽ പതിരുലുള്ളതായും തൂക്കം വളരെ കുറഞ്ഞ നിലയിലും ആണ്. ആയതുകൊണ്ട് ഈ പ്രദേശം വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കുവാൻ കർഷകർ ആവശ്യപ്പെട്ടു.
നിർദ്ദേശങ്ങൾ
വരും വർഷങ്ങളിൽ വരൾച്ചയെ പ്രതിരോധിക്കുന്നതിന് വേണ്ടി താഴെ പറയുന്ന നിർദ്ദേശങ്ങൾ സമർപ്പിക്കുന്നു:
✅ബിയും കായൽ നൂറടിത്തോട് ലിങ്ക് കനാൽ ഉടൻ പ്രാവർത്തികമാക്കുക.
✅നൂറടിത്തോട് ആഴം കൂട്ടി ജലസംഭരണ ശേഷി വർദ്ധിപ്പിക്കുക.
✅ഉൾത്തോടുകളിൽ പായൽ നീക്കി ആഴം കൂട്ടി ജലസംഭരണ ശേഷി വർദ്ധിപ്പിക്കുക.
✅നൂറടി ത്തോട്ടിൽ തടയണകൾ നിർമ്മിച്ച് ജലം സംഭരിക്കുക.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments