വെല്ലുവിളി നിറഞ്ഞതെങ്കിലും ആത്മ സംതൃപ്തി നൽകുന്ന ജോലിയാണ് സിവിൽ സർവീസ് : മലപ്പുറം ജില്ലാ കളക്ടർ
വെല്ലുവിളി നിറഞ്ഞതാണെങ്കിലും സമൂഹത്തിനു വേണ്ടി പ്രവർത്തിക്കാനാവുന്നു എന്നതിനാൽ ആത്മ സംതൃപ്തി നൽകുന്ന
ഒന്നാണ് സിവിൽ സർവീസ് ഉദ്യോഗമെന്ന് കളക്ടർ വി.ആർ. വിനോദ് ഐ.എ. എസ്.
ഒരേ ലക്ഷ്യത്തെ മുൻനിറുത്തി കഠിന പ്രയത്നം ചെയ്താൽ മാത്രം
നേടിയെടുക്കാനാവുന്നതാണ് സിവിൽ സർവീസ്. സിവിൽ സർവീസ് നേടുന്നതിലൂടെ സമൂഹത്തിനായി പ്രവർത്തിക്കാൻ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു.
സമൂഹത്തിൽ അനുകൂലമായ മാറ്റങ്ങൾക്ക് വഴിയൊരുക്കാൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കു സാധിക്കും.
പൊന്നാനി ഐ.സി.എസ്.ആറിലെ അവധിക്കാല ബാച്ചിൽ
സിവിൽ സർവീസ് പരിശീലനം നേടുന്ന ഹൈസ്കൂൾ - ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു
കളക്ടർ.
പരിശീലനത്തോട് ബന്ധപ്പെട്ട ഫീൽഡ് വിസിറ്റിൻ്റെ ഭാഗമായാണ് അറുപതോളം വിദ്യാർത്ഥികൾ കളക്ടറേറ്റിൽ എത്തിയത്.
തുടർന്ന് വിദ്യാർത്ഥികൾ എസ്.പി. ഓഫീസ് സന്ദർശിക്കുകയും ഏ.എസ്.പി ട്രൈയ്നിയും പെരിന്തൽമണ്ണ സ്റ്റേഷൻ ഹൗസ് ഓഫീസറുമായ കിരൺ പി. ബി, ഐ.പി. എസുമായും സംവദിക്കുകയും ചെയ്തു.
ഫീൽഡ് ട്രിപ്പിൻ്റെ ഭാഗമായി തിരൂർ തുഞ്ചൻ പറമ്പ്, നൂർ ലേക്ക്, ഇല ഫൗണ്ടേഷൻ, കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ്, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് വിദ്യാർത്ഥികളുടെ സംഘം മലപ്പുറത്ത് എത്തിയത്. കോട്ടക്കുന്നും സന്ദർശിച്ച ശേഷമാണ് മടങ്ങിയത്.
ഫീൽഡ് ട്രിപ്പിന് കോർഡിനേറ്റർ ഇമ്പിച്ചിക്കോയ കെ, ദിബിഷ കെ , അബു താഹിർ ടി. എന്നിവർ നേതൃത്വം നൽകി.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments