Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മഴക്ക് വേണ്ടിയുള്ള പ്രാർത്ഥന:ജീവിതം ശുദ്ധീകരിച്ച് ദൈവത്തിലേക്ക് മടങ്ങുക: ഹബീബ് മൗലവി, ആലപ്പുഴ


മഴക്ക് വേണ്ടിയുള്ള പ്രാർത്ഥന:
ജീവിതം ശുദ്ധീകരിച്ച് ദൈവത്തിലേക്ക് മടങ്ങുക: 
ഹബീബ് മൗലവി, ആലപ്പുഴ


മാറഞ്ചേരി:ഹൃദയ ശുദ്ധി വരുത്തി ദൈവത്തിലേക്ക് മടങ്ങുകയും സഹജീവികളെയും പരിസ്ഥിതിയെയും പരിഗണിച്ച് ജീവിക്കാൻ തയ്യാറാകുമ്പോഴും മാത്രമാണ് ദൈവത്തിൻ്റെ അനുഗ്രഹങ്ങൾ ലഭിക്കാൻ അർഹതയുണ്ടാവുകയുള്ളൂവെന്ന് ഹബീബ് മൗലവി ആലപ്പുഴ പറഞ്ഞു. പ്രബഞ്ചത്തിലെ എല്ലാ സൃഷ്ടികളോടും കാരുണ്യത്തോടെ വർത്തിച്ച് അവർക്ക് നന്മ ചെയ്യാൻ തയ്യാറാകുമ്പോൾ മാത്രമാണ് മഴയടക്കമുള്ള അനുഗ്രഹങ്ങൾ ദൈവം നൽകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പ്രാർത്ഥനയോടൊപ്പം പ്രവർത്തനത്തിനും നാം തയ്യാറാകണം. തൻ്റെ ചുറ്റുവട്ടത്തുള്ള സഹജീവികളെ പരിഗണിക്കാതെ ആരാധനാ കർമ്മങ്ങൾ ചെയ്യുന്നത് കൊണ്ട് മാത്രം ദൈവം നമുക്ക് പരിഗണന നൽകുകയില്ലന്ന് നാം ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒരുമ മാറഞ്ചേരി പാലസ് ഓഡിറ്റോറിയം അങ്കണത്തിൽ സംഘടിപ്പിച്ച മഴക്ക് വേണ്ടിയുള്ള നമസ്കാരത്തിനും പ്രാർത്ഥനക്കും നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുമ ചെയർമാൻ ഇ.എം. മുഹമ്മദ്, ജനറൽ കൺവീനർ എ. അബ്ദുൾ ലത്തീഫ്, എക്സി അംഗങ്ങളായ എം. ഇ. നസീർ എ. ടി. അലി, എൻ.കെ. റഹീം, വി.കെ. ഫൈസൽ, എൻ.കെ. ഇസ്ഹാഖ് എന്നിവർ നേതൃത്വം നൽകി.

സ്ത്രീകളടക്കം നൂറുകണക്കിന് വിശ്വാസികൾ പ്രാർത്ഥനകളിൽ പങ്കാളികളായി.

ഒരുമയുടെ നേതൃത്വത്തിൽ ഈ വർഷം ഹജിന് പോകുന്നവർക്ക് മെയ് 12 ഞായറാഴ്ച 4 മണിക്ക് മാറഞ്ചേരി കരുണ ഹാളിൽ വെച്ച് ഹജ് യാത്രയപ്പ് സംഘടിപ്പിക്കുന്ന വിവരവും അറിയിച്ചു.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments