ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി മാറഞ്ചേരി സ്വദേശി നൂഹ് സമാൻ.
100 ഇൽ പരം വ്യത്യസ്ത ഇനങ്ങളിലുള്ള ജീവികളെ ഏറ്റവും വേഗത്തിൽ തിരിച്ചറിഞ്ഞതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് നേടി മാറഞ്ചേരി സ്വദേശി നൂഹ്സമാൻ. 2024 ഏപ്രിൽ 4 ന് ആണ് അംഗീകാരം ലഭിച്ചത്. 2 വയസ്സും 7 മാസവും പ്രായമുള്ള നൂഹ് സമാൻ 3 മിനുട്ടും 43 സെക്കന്റുകളും കൊണ്ട് 24 പക്ഷികൾ , 10 വളർത്തുമൃഗങ്ങൾ, 7 പ്രാണികൾ, 25 കടൽ ജീവികൾ, 30 വന്യ മൃഗങ്ങൾ,6 ദിനോസറുകൾ എന്നിവയുടെ ചിത്രങ്ങൾ കണ്ടു തിരിച്ചറിഞ്ഞു.
ഷാർജയിൽ ജോലി ചെയ്യുന്ന മാറഞ്ചേരി സ്വദേശിയായ സജീൽ അലിയുടെയും ശരീഫ തസ്‌നീമിന്റെയും മകനാണ് നൂഹ് സമാൻ.
രണ്ടു വയസ്സ് മുതൽ തന്നെ നിറങ്ങളുടെയും പച്ചക്കറികളുടെയും പഴങ്ങളുടെയും വാഹനങ്ങളുടെയും പേരുകളും ഇംഗ്ലീഷ് അക്ഷരങ്ങളും നമ്പറുകളും നൂഹ് തിരിച്ചറിഞ്ഞിരുന്നു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments